കൊ​ക്കോ തോ​ട്ട​ത്തി​ൽ തീ​പി​ടി​ത്തം
Saturday, March 28, 2020 11:23 PM IST
നി​ല​ന്പൂ​ർ: കൊ​ള​ക്ക​ണ്ട​ത്തി​ന​ടു​ത്ത് കൊ​ക്കോ​തോ​ട്ട​ത്തി​ലെ അ​ടി​ക്കാ​ടി​നും പു​ല്ലി​നും തീ​പി​ടി​ച്ചു. പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് തോ​ട്ടം. ഇന്നലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് തീ​പി​ടി​ച്ച​ത്. നി​ല​ന്പൂ​രി​ൽ നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ ഒ​രു യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

ഒ​രേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്തെ പു​ല്ലും അ​ടി​ക്കാ​ടും ക​ത്തി​ന​ശി​ച്ചു. മു​പ്പ​തോ​ളം കൊ​ക്കോ മ​ര​ങ്ങ​ൾ​ക്കും ഏ​താ​നും തെ​ങ്ങി​നും അ​ഗ്നി​ബാ​ധ​യി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​അ​ബ്ദു​ൽ​ഗ​ഫൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ കെ.​യൂ​സ​ഫ​ലി, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ എം.​വി.​അ​നൂ​പ്, വി.​സി​സി​ൽ​ദാ​സ്, പി.​ഇ​ല്യാ​സ്, കെ. ​മ​നേ​ഷ്, എ​സ്.​സ​ന​ന്ത്, എ.​കെ.​ബി​ബു​ൽ എ​ന്നി​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്.