അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി
Saturday, March 28, 2020 11:23 PM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വാ​ട​ക ന​ൽ​കാ​തെ താ​മ​സി​ക്കാ​നാ​കി​ല്ലെ​ന്നു പ​റ​ഞ്ഞു കെ​ട്ടി​ട ഉ​ട​മ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി തൊ​ഴി​ലാ​ളി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്പാ​കെ പ​രാ​തി​പ്പെ​ട്ടു. അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ പൂ​ക്കോ​ട്ടും​പാ​ടം അ​ങ്ങാ​ടി​യി​ൽ മാ​ത്രം വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ലാ​യി 250 ൽ ​പ​രം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് അ​ട​ച്ചി​ട​ലും ജി​ല്ല​യി​ൽ നി​രോ​ധ​നാ​ജ്ഞ​യും പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ഴി​ലെ​ടു​ക്കാ​ൻ പോ​കാ​നാ​വാ​തെ മു​റി​ക​ളി​ൽ ക​ഴി​യു​ക​യാ​ണി​വ​ർ കു​ടു​സു​മു​റി​ക​ളി​ൽ പോ​ലും നാ​ലു മു​ത​ൽ ഏ​ഴു പേ​ർ വ​രെ താ​മ​സി​ക്കു​ന്നു​ണ്ട് പ്രാ​ഥ​മി​ക ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തും ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും കി​ട​ന്നു​റ​ങ്ങു​ന്ന​തു​മെ​ല്ലാം ഈ ​മു​റി​ക​ളി​ൽ ത​ന്നെ​യാ​ണ്. ജോ​ലി ഇ​ല്ലാ​താ​യ​തോ​ടെ പ​ട്ടി​ണി​യും ഇ​വ​രെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

വാ​ട​ക ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ കെ​ട്ടി​ട ഉ​ട​മ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും മു​റി ഒ​ഴി​ഞ്ഞ് ന​ൽ​കി വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും അ​ല്ലാ​ത്ത പ​ക്ഷം സ്വ​ന്തം വീ​ടു​ക​ളി​ൽ നി​ന്നു കെ​ട്ടി​ട ഉ​ട​മ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു പ​ണം അ​യ​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന​താ​യും തൊ​ഴി​ലാ​ളി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മു​ന്പാ​കെ പ​രാ​തി​പ്പെ​ട്ടു. പൂ​ക്കോ​ട്ടും​പാ​ടം ടൗ​ണി​ൽ ഒ​രു കെ​ട്ടി​ട​ത്തി​ൽ മാ​ത്രം 127 പേ​രെ പാ​ർ​പ്പി​ക്കു​ന്ന കെ​ട്ടി​ട ഉ​ട​മ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത്. തൊ​ഴി​ലി​ല്ലാ​ത്ത​തി​നാ​ൽ മി​ക്ക​വ​രും പ​ട്ടി​ണി കി​ട​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ർ​ക്കു സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ അ​രി​യും പ​ച്ച​ക്ക​റി​ക​ളും ന​ൽ​കി​യി​രു​ന്നു. അ​വ പാ​കം ചെ​യ്ത് ക​ഴി​ച്ചാ​ണ് ര​ണ്ടു ദി​വ​സം ത​ള്ളി നീ​ക്കി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഭ​ക്ഷ​ണം എ​ത്തി​ക്കേ​ണ്ട​ത് അ​വ​രെ നാ​ട്ടി​ലെ​ത്തി​ച്ച സ്പോ​ണ്‍​സ​ർ​മാ​രാ​മെ​ന്നു മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ ന​ട​ത്തി​യ കോ​ണ്‍​ഫ​റ​ൻ​സി​ൽ അ​റി​യി​ച്ചി​രു​ന്നു.

അ​മ​ര​ന്പ​ലം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി.​സു​ന്ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്നി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പൂ​ക്കോ​ട്ടും​പാ​ടം എ​എ​സ്ഐ ര​വി​കു​മാ​റും സം​ഘ​വും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കി.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യും കെ​ട്ടി​ട ഉ​ട​മ​ക്ക് താ​ക്കീ​ത് ന​ൽ​കി​യ​താ​യും പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​വി​ഷ്ണു പ​റ​ഞ്ഞു.