ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: എം​എ​ൽ​എ
Saturday, March 28, 2020 11:22 PM IST
മ​ങ്ക​ട: മ​ങ്ക​ട​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ച്ചു വ​രു​ന്ന​തു ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു​ണ്ടെ​ന്നും ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​ഭ്യ​ർ​ഥി​ച്ചു. മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഒ​രാ​ൾ​ക്കു പോ​ലും രോ​ഗം പി​ടി​പെ​ട​രു​ത്. അ​തി​നു​ള്ള ക​രു​ത​ലു​ണ്ടാ​ക​ണം. വൃ​ദ്ധ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും കാ​ര്യ​ത്തി​ൽ യു​വാ​ക്ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ല​ക്ക് ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണം. മ​ങ്ക​ട​യി​ൽ അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ത്തി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തീ​വ്ര​പ​രി​ച​ര​ണ​ത്തി​നു ബാ​ത്ത്റൂം സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ കൂ​ടു​ത​ൽ കെ​യ​ർ സെ​ന്‍റ​റു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. ഓ​രോ ദി​വ​സ​ത്തെ​യും സ്ഥി​തി​ഗ​തി​ക​ൾ ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ല​യി​രു​ത്തി​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ങ്ക​ട സി​എ​ച്ച്സി​യി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫീ​ൽ​ഡ് വി​സി​റ്റ്, ടെ​ലി കാ​ളിം​ഗ്, തു​ട​ങ്ങി​യ​വ​യും ന​ട​ക്കു​ന്നു. ജീ​വി​ത ശൈ​ലീ രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​ല്ലാ വ്യാ​ഴാ​യ്ച​യും മ​ങ്ക​ട സി​എ​ച്ച്സി​യി​ൽ ന​ട​ത്താ​റു​ള്ള എ​ൻ​സി​ഡി ക്ലി​നി​ക്കു​ക​ളി​ൽ ല​ഭ്യ​മാ​കു​ന്ന മ​രു​ന്നു​ക​ൾ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ വ​ഴി വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഇ​തു​വ​ഴി ആ​ശു​പ​ത്രി​യി​ലെ തി​ര​ക്ക് കു​റ​ക്കാ​നാ​കും. വൃ​ദ്ധ​ർ ധാ​രാ​ള​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തു ഒ​ഴി​വാ​ക്ക​ണ​മെ​ന്നും. ആ​രോ​ഗ്യ​വ​കു​പ്പും, സ​ർ​ക്കാ​രും ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ നാ​ട്ടു​കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.