കോ​ള​നി​ക​ളി​ൽ ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റു​ക​ളു​ടെ വി​ത​ര​ണം
Saturday, March 28, 2020 11:22 PM IST
നി​ല​ന്പൂ​ർ: കൊ​വി​ഡ് 19 ന്‍റെ ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി വ​ന​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് അ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളു​ടെ ഒ​ന്നാം​ഘ​ട്ട വി​ത​ര​ണം ന​ട​ത്തി.

60 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള 1670 പേ​ർ​ക്കാ​ണ് ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ പി. ​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്ത​ത്. 5276 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് 15 കി​ലോ അ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യു​ക.