സ്ഥി​രം മ​ദ്യ​പാ​നി​ക​ൾ​ക്കു കൗ​ണ്‍​സി​ലിം​ഗു​മാ​യി ആ​രോ​ഗ്യവ​കു​പ്പ്
Saturday, March 28, 2020 11:22 PM IST
മ​ല​പ്പു​റം: ലോ​ക്ക്്ഡൗ​ണി​നെ തു​ട​ർ​ന്നു സ്ഥി​ര മ​ദ്യ​പാ​നി​ക​ൾ​ക്കു പ്ര​ത്യേ​കം കൗ​ണ്‍​സി​ലിം​ഗും ബോ​ധ​വ​ത്ക്ക​ര​ണ​വും ന​ട​ത്താ​ൻ ആ​രോ​ഗ്യ വ​കു​പ്പ് രം​ഗ​ത്തി​റ​ങ്ങു​ന്നു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍ മൂ​ലം മ​ദ്യം ല​ഭി​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ.

മ​ദ്യ​ല​ഭ്യ​ത​യു​ടെ കു​റ​വി​നെ തു​ട​ർ​ന്ന് സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചി​രു​ന്ന​വ​ർ ഏ​റെ ശ്ര​ദ്ധി​ക്ക​ണം.
കോ​വി​ഡ് 19 ഐ​സോ​ലേ​ഷ​ൻ ചി​കി​ത്സ​യ്ക്ക് പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഹ​രി​മു​ക്ത ചി​കി​ത്സ​യ്ക്കു​ള്ള സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മാ​ന​സി​കാ​രോ​ഗ്യ​ത്തി​നാ​യി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ശ്വാ​സ് ക്ലി​നി​ക്കു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ക്കാ​രെ ചി​കി​ത്സി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി വ​ഴി എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​തി​നു​വേ​ണ്ട മ​രു​ന്നു​ക​ളും എ​ത്തി​ച്ചു.