പാ​റ​ൽ ഗ്രാ​മ​ം അ​ണുവി​മു​ക്തമാകുന്നു
Saturday, March 28, 2020 11:21 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​റ​ൽ ഗ്രാ​മ​ം അ​ണുവി​മു​ക്തമാകുന്നു . പാ​റ​ലി​ലെ ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. പാ​റ​ൽ റാ​പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മി​ന്‍റെ​യും ആ​ലി​പ്പ​റ​ന്പ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.പാ​റ​ൽ പ്ര​ദേ​ശ​ത്തെ മ​സ്ജി​ദു​ക​ൾ, മ​ദ്ര​സ​ക​ൾ, സ്കൂ​ൾ, പ​ല​ച​ര​ക്ക് ക​ട​ക​ൾ, പൊ​തു​വി​ത​ര​ണ കേ​ന്ദ്രം, പോ​ക്ക​റ്റ് റോ​ഡു​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മി​ന് ന​ൽ​കി​യ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ണ്ടു സം​ഘ​ങ്ങ​ൾ പാ​റ​ൽ ഗ്രാ​മ​ത്തി​ൽ അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി​യ​ത് .കൂ​ടാ​തെ പാ​റ​ൽ പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പോ​ക്കു​വ​ര​വ് നി​രീ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് .

അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ഹോം ​ഡെ​ലി​വെ​റി ചെ​യ്യു​ന്ന​തി​നും മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കു​വാ​നും റാ​പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​സ​ദാ സ​മ​യം സ​ജ്ജ​രാ​ണ്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ക​ള​ക്ട​റു​ടെ സൈ​റ്റി​ൽ അ​പ്ലോ​ഡ് ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പാ​റ​ലി​ലെ റാ​പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​കെ സ​ദ​ഖ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ വി.​കെ നാ​സ​ർ, കെ.​പി ഹ​സീ​ന, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ക്ബ​ർ, പ​ഞ്ചാ​യ​ത്ത് പ്ലാ​നിം​ഗ് ഫെ​സി​ലി​റ്റേ​റ്റ​ർ സി.​പി ശ​ശി, മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് യൂ​നു​സ് ഹാ​ജി, റാ​പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​കെ ഈ​സ, തൊ​ങ്ങ​ത്ത് താ​ഹി​ർ, ഷം​സു കൊ​ര​ന്പി, വി.​കെ നൗ​ഫ​ൽ, കെ.​കെ അ​മീ​ൻ, സി. ​ഫൈ​സ​ൽ, പി.​കെ സ​ക്കീ​ർ, കെ.​പി​യ ജി​യാ​സ്, കെ. ​സു​ഹൈ​ൽ, ദി​ലീ​പ്, സു​ജി​ത്, നൗ​ഫ​ൽ, റ​ഷീ​ദ്, ആ​ശാ വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.