അ​മ​ര​ന്പ​ല​ത്തു സ​മൂ​ഹ അ​ടു​ക്ക​ള​യാ​യി
Saturday, March 28, 2020 11:21 PM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ല​ത്തു സ​മൂ​ഹ അ​ടു​ക്ക​ള​യാ​യി. 200 പേ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​മാ​ണ് ആ​ദ്യ​ദി​വ​സം ത​യാ​റാ​ക്കി വി​ത​ര​ണം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം 145 പേ​രു​ടെ ലി​സ്റ്റാ​ണ് ത​യാ​റാ​ക്കി​യി​രു​ന്ന​തെ​ങ്കി​ലും പാ​ച​കം തു​ട​ങ്ങു​ന്ന​തി​നി​ടെ ഏ​താ​നും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ടി ഭ​ക്ഷ​ണം ല​ഭ്യ​മ​ല്ലാ​തെ ഉ​ണ്ടെ​ന്നു സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഭ​ക്ഷ​ണ​പ്പൊ​തി​ക​ളു​ടെ എ​ണ്ണം കൂ​ട്ടി​യ​ത്.

അ​ടു​ത്ത ദി​വ​സം കൂ​ടു​ത​ൽ പേ​ർ​ക്കു ഭ​ക്ഷ​ണം എ​ത്തി​ക്കു​മെ​ന്നും ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന​വ​ർ ഉ​ണ്ടെ​ങ്കി​ൽ അ​റി​യി​ക്കു​വാ​ൻ ആ​ശാ വ​ർ​ക്ക​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ഷാ ക​ട​വ​ത്ത് പ​റ​ഞ്ഞു. കു​ടും​ബ​ശ്രീ​യു​ടെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​ടു​ക്ക​ള​യു​ടെ ചു​മ​ത​ല വി.​സി മ​നോ​ജ് കു​മാ​റി​നാ​ണ്.