പ്ര​ള​യ​ത്തി​നു പി​റ​കെ കൊ​റോ​ണ​യും: ആ​ദി​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ
Saturday, March 28, 2020 11:21 PM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ന്‍റെ മു​റി​പ്പാ​ട് ഉ​ണ​ങ്ങും മു​ന്പേ കൊ​റോ​ണ​യു​ടെ വ​ര​വ് നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ ദു​രി​തം കൂ​ട്ടു​ന്ന​താ​യി ആ​ക്ഷേ​പം. മേ​ഖ​ല​യി​ലെ മി​ക്ക ആ​ദി​വാ​സി കോ​ള​നി​ക​ളും പ​ട്ടി​ണി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി കേ​ര​ള ആ​ദി​വാ​സി ഐ​ക്യ​വേ​ദി സം​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​ചി​ത്ര പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ല കോ​ള​നി​ക​ളി​ൽ നി​ന്നു​ള്ള വി​ളി​ക​ളാ​ണ് വ​രു​ന്ന​ത്. ഇ​നി എ​ന്തു​ചെ​യ്യു​മെ​ന്ന ചോ​ദ്യ​മാ​ണ് പ​ല​രും ഉ​ന്ന​യി​ക്കു​ന്ന​ത്. പോ​ത്തു​ക​ല്ല്, എ​ട​ക്ക​ര, ചു​ങ്ക​ത്ത​റ, ചാ​ലി​യാ​ർ, വ​ഴി​ക്ക​ട​വ് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ കോ​ള​നി​ക​ളി​ൽ നി​ന്നു​മു​ള്ള​വ​രാ​ണ് വി​ളി​ച്ച് സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്.

35 കി​ലോ​ഗ്രാം അ​രി സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ്കൂ​ളു​ക​ളും ഹോ​സ്റ്റ​ലു​ക​ളും പൂ​ട്ടി കു​ട്ടി​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു വ​ന്ന​തോ​ടെ ഓ​രോ വീ​ട്ടി​ലെ​യും അം​ഗ സം​ഖ്യ കൂ​ടി​യി​രി​ക്കു​ക​യാ​ണ്.

ഇ​വ​ർ​ക്കെ​ല്ലാം കൂ​ടി മൂ​ന്നു നേ​രം വെ​ച്ചു​വി​ള​ന്പി ന​ൽ​കാ​നു​ള്ള​ത് തി​ക​യു​ന്നി​ല്ലെ​ന്നാ​ണ് ആ​ദി​വാ​സി​ക​ളു​ടെ പ​രാ​തി. വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​കു​ന്ന​വ​ർ​ക്കോ പു​റ​ത്ത് ജോ​ലി​ക്ക് പോ​കു​ന്ന​വ​ർ​ക്കോ വ​ലി​യ പ്ര​ശ്ന​മു​ണ്ടാ​കി​ല്ല. എ​ന്നാ​ൽ വീ​ട്ടി​ലി​രി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു ആ​വ​ശ്യ​ത്തി​നു ഭ​ക്ഷ​ണം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​താ​ണ് വീ​ട്ട​മ്മ​മാ​രെ വി​ഷ​മി​പ്പി​ക്കു​ന്ന​ത്. സ്കൂ​ളു​ക​ളു​ണ്ടാ​കു​ന്പോ​ൾ ഇ​വ​ർ​ക്കു​ള്ള ഭ​ക്ഷ​ണം സ്കൂ​ളി​ൽ നി​ന്നോ ഹോ​സ്റ്റ​ലി​ൽ നി​ന്നോ ല​ഭി​ക്കു​മാ​യി​രു​ന്നു. വ​ന​ത്തി​നോ​ട് ചേ​ർ​ന്നോ വ​ന​ത്തി​നു പു​റ​ത്തോ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി​ക​ൾ​ക്കാ​ണ് വ​ലി​യ പ്ര​യാ​സ​മു​ള്ള​ത്.

കാ​ട്ടി​ൽ പോ​യി വി​ഭ​വ​ങ്ങ​ൾ ഇ​വ​ർ ശേ​ഖ​രി​ക്കു​ന്നി​ല്ല. കൊ​റോ​ണ​യാ​യ​തി​നാ​ൽ എ​വി​ടേ​യും ജോ​ലി​യു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണ​ത്തി​നു പ്ര​ത്യേ​ക പ​ദ്ധ​തി സ​ർ​ക്കാ​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. നി​ല​ന്പൂ​രി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും ചി​ത്ര പ​റ​ഞ്ഞു.

നേ​ര​ത്തെ 60 വ​യ​സ് പൂ​ർ​ത്തി​യാ​യ 1500 വ്യ​ക്തി​ക​ൾ​ക്ക് ന​ൽ​കാ​ൻ അ​നു​വ​ദി​ച്ച കി​റ്റു​ക​ളു​ടെ വി​ത​ര​ണം ഇ​പ്പോ​ൾ ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ്. ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റെ നേ​രി​ട്ട് ക​ണ്ടു നി​വേ​ദ​നം ന​ൽ​ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ലും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യു​ത്ത​തി​നാ​ൽ അ​തി​നും ക​ഴി​യു​ന്നി​ല്ലെ​ന്നും ചി​ത്ര ചൂ​ണ്ടി​ക്കാ​ട്ടി. വ​ന​ത്തി​ൽ നി​ന്നു തേ​നും പ​ച്ച​മ​രു​ന്നു​ക​ളും ശേ​ഖ​രി​ച്ചി​രു​ന്ന​വ​ർ​ക്ക് ഇ​പ്പോ​ൾ അ​തി​നും ക​ഴി​യു​ന്നി​ല്ല. അ​ഥ​വാ ശേ​ഖ​രി​ച്ചാ​ലും അ​വ വി​റ്റ​ഴി​ക്കാ​നും ക​ഴി​യാ​ത്ത ഗ​തി​കേ​ടാ​ണ്.