നി​യ​മലം​ഘ​നം: കൊ​ള​ത്തൂ​രി​ൽ അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ
Saturday, March 28, 2020 11:21 PM IST
കൊ​ള​ത്തൂ​ർ: കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി ഹോ​ട്ട​ലി​ൽ ചാ​യ​യും മ​റ്റും വി​ൽ​പ്പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പു​ഴ​ക്കാ​ട്ടി​രി സ്വ​ദേ​ശി​യാ​യ അ​ന്പ​ത്തി​യ​ഞ്ചു​കാ​ര​നെ കൊ​ള​ത്തൂ​ർ സി​ഐ പി.​എം ഷ​മീ​ർ അ​റ​സ്റ്റ് ചെ​യ്തു. ത​ന്‍റെ വീ​ടി​ന​ടു​ത്തു​ള്ള ചാ​യ​ക്ക​ട​യി​ൽ ഇ​യാ​ൾ ചാ​യ വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കൂ​ടാ​തെ അ​നാ​വ​ശ്യ​മാ​യി വൈ​കി​ട്ട് അ​ഞ്ചി​നു ശേ​ഷ​വും സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്ന നാ​ലു പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.

ഇ​ങ്ങ​നെ പി​ടി​ക്ക​പ്പെ​ട്ട​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണും വാ​ഹ​ന​വും കോ​ട​തി​ക്ക് കൈ​മാ​റു​മെ​ന്നും കോ​വി​ഡു​മാ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തി​ന് ശേ​ഷ​മേ അ​വ​ർ​ക്കു തി​രി​കെ ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നും സി​ഐ അ​റി​യി​ച്ചു. നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ ഇ​ന്ന​ലെ ഇ​റ​ക്കി​യ കേ​ര​ള എ​പ്പി​ഡ​മി​ക് ഡീ​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്നും ഇ​തു​പ്ര​കാ​രം ര​ണ്ടു വ​ർ​ഷം ത​ട​വും 10000 രൂ​പ പി​ഴ​യും ചു​മ​ത്താ​വു​ന്ന കു​റ്റ​മാ​ണെ​ന്നും കൊ​ള​ത്തൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം ഷ​മീ​ർ അ​റി​യി​ച്ചു.