പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ധി​ക സൗ​ക​ര്യ​ങ്ങ​ളാ​യി
Saturday, March 28, 2020 11:21 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​വി​ഡ്-19 പ്ര​ത്യേ​ക ആ​ശു​പ​ത്രി​യാ​യി മാ​റ്റി​യ​തോ​ടെ മ​റ്റു രോ​ഗി​ക​ളെ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി തു​ട​ങ്ങി.

മൂ​പ്പ​തോ​ളം രേ​ഗി​ക​ളെ ഇ​തി​നോ​ട​കം മാ​റ്റി. ആ​റു ഡോ​ക്ട​ർ​മാ​രെ​യും അ​ഞ്ച് സ്റ്റാ​ഫ് ന​ഴ്സു​മാ​രെ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ധി​ക​മാ​യി നി​യ​മി​ച്ചു. അ​ഞ്ച് സ്റ്റാ​ഫ് ന​ഴ്സു​മാ​രെ കൂ​ടെ നാ​ളെ നി​യ​മി​ച്ചേ​ക്കും.

പു​തി​യ സ​ജ്ജീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ.​പി​യും ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റു​ക​ളും അ​ട​ക്കം 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ച്ച് തു​ട​ങ്ങി. ഇ​തോ​ടൊ​പ്പം കോ​വി​ഡ് വ്യാ​പ​നം നേ​രി​ടാ​ൻ മു​ന്നൊ​രു​ക്ക​ങ്ങ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഉ​മ​ർ അ​റ​ക്ക​ൽ പ​റ​ഞ്ഞു.