അ​വ​ശ​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​യാ​ൾ മ​രി​ച്ചു
Saturday, March 28, 2020 8:53 PM IST
എ​ട​പ്പാ​ൾ : റോ​ഡ​രി​കി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ചി​കി​ത്സ ന​ൽ​കി​യ​തി​ന് ശേ​ഷം വീ​ട്ടു​കാ​ർ​ക്കൊ​പ്പം പ​റ​ഞ്ഞ​യ​ച്ച ആ​ൾ മ​രി​ച്ചു. വെ​ങ്ങി​നി​ക്ക​ര മൂ​ല​യി​ൽ വേ​ലാ​യു​ധ​ൻ (മാ​നു -68) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്ത് അ​വ​ശ​നി​ല​യി​ൽ കി​ട​ന്നി​രു​ന്ന വേ​ലാ​യു​ധ​നെ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ട​പ്പാ​ൾ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കു​ക​യും തു​ട​ർ​ന്ന് വീ​ട്ടു​കാ​രെ ക​ണ്ടെ​ത്തി വീ​ട്ടി​ലേ​ക്കു അ​യ​ക്കു​ക​യു​മാ​യി​രു​ന്നു. വേ​ലാ​യു​ധ​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്നു ര​ണ്ടു ദി​വ​സ​മാ​യി ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് വേ​ലാ​യു​ധ​ൻ മ​രി​ച്ച​ത്. ഭാ​ര്യ: ക​മ​ലാ​ക്ഷി. മ​ക്ക​ൾ: രാ​ജേ​ഷ്, ഷാ​ജി, രാ​ജി.