സി​പി​ഐ മാ​സ്കുക​ൾ വി​ത​ര​ണം ചെ​യ്തു
Friday, March 27, 2020 10:47 PM IST
നി​ല​ന്പൂ​ർ: സി​പി​ഐ നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​സ്കുക​ൾ വി​ത​ര​ണം ചെ​യ്തു. നി​ല​ന്പൂ​രി​ൽ വ്യാ​പാ​രി​ക​ളെ ല​ക്ഷ്യം വ​ച്ചാ​ണ് മാ​സ്കുക​ൾ വി​ത​ര​ണം ചെ​യ്ത​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ​ക്ക​മ​ത്സ്യ വ്യാ​പാ​രി ചെ​റി​ക്ക് മാ​സ്ക് ന​ൽ​കി നി​ല​ന്പൂ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് യു. ​ന​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ. ഗി​രീ​ഷ് കു​മാ​ർ, നി​ല​ന്പൂ​ർ രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പൂ​ക്കോ​ട്ടും​പാ​ട​ത്ത് വ്യാ​പാ​രി​ക​ൾ​ക്കും പോ​ലീ​സി​നും എ​ഐ​വൈ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു.
പോ​ലീ​സി​നു​ള്ള മാ​സ്ക് വി​ത​ര​ണം എ​എ​സ്ഐ മോ​ഹ​ൻ​ദാ​സി​ന് ന​ൽ​കി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം. ​നൗ​ഫ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഹ​രി​ദാ​സ​ൻ, ആ​ർ. പാ​ർ​ഥ​സാ​ര​ഥി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.