കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ ഉ​ട​ൻ സ​ജ്ജ​മാ​ക്കും
Friday, March 27, 2020 10:47 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും 50 കി​ട​ക്ക​ക​ളു​ള്ള പ്ര​ത്യേക കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ സ​ജ്ജ​മാ​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചു. 18 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 19 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ ഇ​തി​ന​കം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.
മ​റ്റു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ആ​രോ​ഗ്യ വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ടു​ന്ന സൗ​ക​ര്യ​ങ്ങ​ളോ​ടെ കേ​ന്ദ്ര​ങ്ങ​ൾ ഉ​ട​ൻ ഒ​രു​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ നി​ർ​ദേ​ശി​ച്ചു. ജി​ല്ലാ​ത​ല​ത്തി​ൽ ആ​റ് കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ നി​ല​വി​ലു​ണ്ട്. കൂ​ടു​ത​ൽ പേ​ർ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​നു പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ ത​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.
വീ​ടു​ക​ളി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ പൊ​തു​സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ന്നി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ചേ​ർ​ന്നു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്ത​ണം. വാ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദ്രു​ത ക​ർ​മ സം​ഘ​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത വി​ല​പ്പെ​ട്ട​താ​ണ്. നി​രോ​ധ​നാ​ജ്ഞ ലം​ഘ​നം ത​ട​യാ​ൻ നീ​രീ​ക്ഷ​ണം ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കും. അ​നാ​വ​ശ്യ​മാ​യി ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ക​ർ​ശ​ന​മാ​യി ത​ട​യു​മെ​ന്നും എ​ന്നാ​ൽ അ​വ​ശ്യ​യാ​ത്ര​ക​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജി​ല്ല​യി​ലെ മു​ഴു​വ​ൻ ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​രു​മാ​യും സെ​ക്ര​ട്ട​റി​മാ​രു​മാ​യും പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ട​ർ​മാ​രു​മാ​യും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ മ​ന്ത്രി സം​സാ​രി​ച്ചു.
ജി​ല്ലാ ക​ള​ക്ട​റു​ടെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന, പ​ഞ്ചാ​യ​ത്ത ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഇ.​വി. രാ​ജ​ൻ, ജി​ല്ല സ​പ്ലൈ ഓ​ഫീ​സ​ർ കെ. ​രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.