ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​നാ​യി ക്ര​മീ​ക​ര​ണ​ങ്ങ​ൾ
Thursday, March 26, 2020 11:07 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് 19 വ്യാ​പ​ന​മു​ണ്ടാ​യി നി​ല​ന്പൂ​രി​ൽ പു​തി​യ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​ല​ന്പൂ​ർ ഗ​വ.​ഐ​ടി​ഐ​യു​ടെ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കു​ള്ള ഹോ​സ്റ്റ​ൽ ക്ര​മീ​ക​രി​ച്ചു. നി​ല​ന്പൂ​ർ പോ​ലീ​സി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ഹോ​സ്റ്റ​ലി​ലെ നാ​ല് കി​ട​ക്ക വീ​ത​മു​ള്ള 14 മു​റി​ക​ൾ ജി​ല്ലാ ട്രോ​മാ​കെ​യ​ർ നി​ല​ന്പൂ​ർ സ്റ്റേ​ഷ​ൻ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​നാ​യി അ​ണു​വി​മു​ക്ത​മാ​ക്കി.​കൂ​ടാ​തെ, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​ക്കാ​യി ച​ന്ത​ക്കു​ന്നി​ൽ തു​റ​ന്ന ക​ട​ക​ളും പ​രി​സ​ര​ങ്ങ​ളും ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ വൃ​ത്തി​യാ​ക്കി അ​ണു​വി​മു​ക്ത​മാ​ക്കി.
നാ​ലു​പേ​ര് വീ​ത​മു​ള്ള നാ​ലു ഗ്രൂ​പ്പു​ക​ളാ​യി​ട്ടാ​ണ് ച​ന്ത​ക്കു​ന്നി​ലും വൃ​ത്തി​യാ​ക്കി​യ​ത്. നി​ല​ന്പൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ബി​നു സ​ന്ദ​ർ​ശി​ച്ച് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. ലീ​ഡ​ർ നി​യാ​സ് മു​ക്ക​ട്ട​യു​ടെ​യും സെ​ക്ര​ട്ട​റി പി.​കെ.​മു​ജീ​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ നി​യാ​സ് വ​ല്ല​പ്പു​ഴ, മു​ജീ​ബ് മൈ​ലാ​ടി, സ​ഹീ​ർ ബാ​ബു, അ​നൂ​പ് ക​ല്ല​ട, സു​ധീ​ർ, വി​പി​ൻ, സി.​ടി.​ഗ​ഫൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.