അ​വ​ശ്യസാ​ധ​ന​ങ്ങ​ൾക്ക് ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം
Thursday, March 26, 2020 11:06 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നി​രോ​ധ​നാ​ജ്ഞ ലം​ഘി​ക്കാ​തെ അ​വ​ശ്യ സാ​ധ​ന ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​ഭ്യ​ർ​ഥി​ച്ചു.
ഇ​തി​നാ​യി ’ഹെ​യ് ഷോ​പ്പി’(​HEY SHOPPIE) മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. വീ​ടു​ക​ളി​ൽ നേ​രി​ട്ടു സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ സ്ഥ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ സ​ഹി​തം ആ​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ആ​വ​ശ്യ​മാ​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ കു​റി​പ്പ് തെ​ര​ഞ്ഞെ​ടു​ത്ത സ്ഥാ​പ​ന​ത്തി​ലേ​ക്ക് അ​പ്ലോ​ഡ് ചെ​യ്തോ ഫോ​ണി​ൽ വി​ളി​ച്ചോ ആ​വ​ശ്യ​പ്പെ​ടാം. പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക്, മ​ത്സ്യം, മാം​സം, ഫ്രൂ​ട്ട്സ്, ഹോ​ട്ട​ൽ​ഭ​ക്ഷ​ണം, ബേ​ക്ക​റി, മ​രു​ന്നു​ക​ൾ തു​ട​ങ്ങി അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് അ​പ്പ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
വ്യാ​പാ​രി​ക​ൾ​ക്ക് സ്ഥാ​പ​ന​ങ്ങ​ൾ അ​പ്ലി​ക്കേ​ഷ​നി​ൽ സൗ​ജ​ന്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ 9526555249, 7012146773 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.
പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ നി​ന്നു HEY SHOPPIE മൊ​ബൈ​ൽ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാം.