പെ​ണ്‍​കു​ട്ടി​യെ ശ​ല്യം ചെ​യ്ത യു​വാ​വ് പി​ടി​യി​ൽ
Thursday, March 26, 2020 11:06 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യെ കൊ​ള​ത്തൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ഴ​ക്കാ​ട്ടി​രി മ​ധു​രം​കു​ന്ന​ത്ത് മു​ബ​ഷി​റി​നെ (23)യാ​ണ് കൊ​ള​ത്തൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ത്രി​യും കു​ട്ടി താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തി യു​വാ​വ് ജ​ന​ലി​ൽ ത​ട്ടി വി​ളി​ച്ചെ​ന്നാ​ണ് പ​രാ​തി. ഇ​തേ​തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി പി​താ​വി​നോ​ടൊ​പ്പം കൊ​ള​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ 22 ന് ​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ​ത പോ​ലീ​സ് യു​വാ​വി​നെ പോ​ക്സോ വ​കു​പ്പു ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.