മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​ർ​ക്ക് യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കി നി​ല​ന്പൂ​ർ കെഎ​സ്ആ​ർ​ടി​സി
Thursday, March 26, 2020 11:06 PM IST
നി​ല​ന്പൂ​ർ: മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് യാ​ത്രാ സ​ഹാ​യ​മൊ​രു​ക്കി നി​ല​ന്പൂ​ർ കെഎ​സ്ആ​ർ​ടി​സി ദി​വ​സേ​നെ രാ​വി​ലെ 6.15നും ​വൈ​കി​ട്ട് 6.00നും ​വ​ഴി​ക്ക​ട​വ്, കാ​ളി​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കെഎ​സ്ആ​ർ​ടി​സി ബ​സ് ഈ ​ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള ജീ​വ​ന​ക്കാ​രു​മാ​യി പു​റ​പ്പെ​ടും.
രാ​വി​ലെ ജോ​ലി ക​ഴി​ഞ്ഞു നി​ൽ​ക്കു​ന്ന ജീ​വ​ന​ക്കാ​രു​മാ​യി തി​രി​ച്ച് വ​ഴി​ക്ക​ട​വി​ലേ​ക്കും കാ​ളി​കാ​വി​ലേ​ക്കും പോ​രും. വൈ​കി​ട്ടും ഇ​തേ പോ​ലെ മ​ഞ്ചേ​രി​യി​ൽ ജീ​വ​ന​ക്കാ​രെ​യെ​ത്തി​ച്ച് ജോ​ലി ക​ഴി​ഞ്ഞ​വ​രേ​യും കൊ​ണ്ട് തി​രി​ച്ചു​പോ​രും. മെ​ഡി​ക്ക​ൽ കോ​ളേ​ജ് ജീ​വ​ന​ക്കാ​ർ​ക്ക് വേ​ണ്ടി മാ​ത്ര​മാ​യി​രി​ക്കും ഈ ​സ​ർ​വീ​സ്. ജീ​വ​ന​ക്കാ​രെ കെഎ​സ്ആ​ർ​ടി​സി സൗ​ജ​ന്യ​മാ​യാ​ണ് കൊ​ണ്ടാ​പോ​കു​ക​യും കൊ​ണ്ടു​വ​രി​ക​യും ചെ​യ്യു​ക.