യു​വാ​വി​നെ മ​ർ​ദി​ച്ച ആ​റം​ഗ സം​ഘം പി​ടി​യി​ൽ
Wednesday, March 25, 2020 10:34 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ചേ​രി​യം താ​ല​പ്പൊ​ലി​യോ​ട​നു​ബ​ന്ധി​ച്ചു യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. മ​ങ്ക​ട ചേ​രി​യം ചോ​ഴി​പ​ടി സ്വ​ദേ​ശി​ക​ളാ​യ ഷ​ബീ​ബ് തെ​ക്കു​വീ​ട്ടി​ൽ (20), ആ​ലും​കു​ന്ന​ത്ത് സു​ജീ​ഷ് (20), കാ​ര​യി​ൽ വീ​ട്ടി​ലെ സ​തീ​ഷ്് (24), അം​ബാ​ളി ഹൗ​സി​ലെ അ​ക്ബ​ർ അ​ലി (27), മ​ണി​പ​റ​ന്പി​ൽ വീ​ട്ടി​ലെ ഷി​ബി​ൻ (18), പാ​ലാ​ട്ടി​ൽ വീ​ട്ടി​ലെ മു​ഹ​മ്മ​ദ് നാ​ഷി​ക് (20) എ​ന്നി​വ​രെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൻ. സു​കു​മാ​ര​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി.​പ്ര​ദീ​പ്കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ബൈ​ജു കു​ര്യാ​ക്കോ​സ്, ജ​യ​മ​ണി, ആ​മി​ന ചോ​ല​ക്ക​ൽ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ര​ഘു​നാ​ഥ് കു​ന്ന​പ്പ​ള്ളി, സു​ധീ​ഷ് പ്ര​വീ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.
ഇ​ക്ക​ഴി​ഞ്ഞ 17ന് ​രാ​ത്രി 9.30യ്ക്കു ​ചേ​രി​യം കൂ​ട്ട​പ്പാ​ല പ​ള്ളി​യു​ടെ മു​ൻ​വ​ശ​ത്തു വ​ച്ച് കാ​റി​ലും ബൈ​ക്കി​ലു​മാ​യി എ​ത്തി​യ ഇ​രു​പ​തോ​ളം പേ​ർ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ചേ​രി​യം സ്വ​ദേ​ശി​യാ​യ ഷി​ബി​ൻ അ​ലി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
പെ​രി​ന്ത​ൽ​മ​ണ്ണ ജു​ഡീ​ഷൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.