ലോക്ക്ഡൗൺ ലംഘനം: പു​ളി​ക്ക​ലി​ൽ ലാ​ത്തി​വീ​ശി
Wednesday, March 25, 2020 10:34 PM IST
കൊ​ണ്ടോ​ട്ടി: ​നി​യ​ന്ത്ര​ണം ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​വ​രെ പോ​ലീ​സ് ലാ​ത്തി വീ​ശി ഓ​ടി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ പു​ളി​ക്ക​ൽ അ​ങ്ങാ​ടി​യി​ൽ കൂ​ട്ടം കൂ​ടി നി​ന്ന​വ​രെ​യാ​ണ് പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ച​ത്. കോ​വി​ഡ് 19 മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ങാ​ടി​ക​ളി​ൽ ആ​ളു​ക​ൾ കൂ​ടി നി​ൽ​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്.
ഇ​ത് ലം​ഘി​ച്ച് അ​ങ്ങാ​ടി​യി​ലെ​ത്തി​യ​വ​രെ​യാ​ണ് പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ച​ത്. ജ​ന​ങ്ങ​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ൻ പോ​ലീ​സ് പ​ട്രോ​ളിം​ഗ്് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കി​ഴി​ശേ​രി, മേ​ല​ങ്ങാ​ടി, മു​തു​വ​ല്ലൂ​ർ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ൽ പോ​ലീ​സ് ആ​ളു​ക​ളെ ലാ​ത്തി വീ​ശി ഓ​ടി​ച്ചി​രു​ന്നു.