പ്ര​തി​ഷേ​ധം ഫ​ലം ക​ണ്ടു: ചാ​ലി​യാ​റി​ലെ റി​സോ​ർ​ട്ടു​ക​ൾ അ​ട​ച്ചു
Wednesday, March 25, 2020 10:34 PM IST
നി​ല​ന്പൂ​ർ: നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ഫ​ലം​ക​ണ്ടു. ക​ക്കാ​ടം​പൊ​യി​ലി​ലെ റി​സോ​ർ​ട്ടു​ക​ൾ അ​ട​ച്ചു. കൊ​റോ​ണ ഭീ​തി നി​ല​നി​ൽ​ക്കു​ന്പോ​ഴും ക​ക്കാ​ടം​പൊ​യി​ൽ മേ​ഖ​ല​യി​ലേ​ക്ക് വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം അ​നീ​ഷ് അ​ഗ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ ഒ​രു വി​ഭാ​ഗം ഉ​ട​മ​ക​ൾ ത​ങ്ങ​ളു​ടെ റി​സോ​ർട്ടു​ക​ൾ അ​ട​ച്ചെ​ങ്കി​ലും വാ​ളം​തോ​ട്, നാ​യാ​ടം​പൊ​യി​ൽ മേ​ഖ​ല​യി​ലെ റി​സോ​ട്ട് ഉ​ട​മ​ക​ൾ അ​ട​ക്കാ​ൻ ത​യാ​റാ​യി​ല്ല.
കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ, പാ​ല​ക്കാ​ട്, ജി​ല്ല​ക​ളി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ൾ അ​ട​ക്ക​മാ​ണ് ഇ​ങ്ങോ​ട്ട് എ​ത്തു​ന്ന​ത്. ചൊ​വ്വാ​ഴ്ച്ച​യും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്തി​യ​തോ​ടെ ഇ​വ​രെ നാ​ട്ടു​കാ​ർ മ​ട​ക്കി അ​യ​ച്ചു. നി​ല​വി​ൽ ക​ക്കാ​ടം​പൊ​യി​ലി​ലെ മു​ഴു​വ​ൻ റി​സോ​ർ​ട്ടു​ക​ളും അ​ട​ച്ചു.