ഒ​രു ഫോ​ണ്‍ കാ​ൾ അ​ക​ല​ത്തി​ൽ സ​ഹാ​യ​വു​മാ​യി പാ​സ് ക്ല​ബ്
Wednesday, March 25, 2020 10:33 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ : നാ​ടാ​കെ ലോ​ക്ക് ഡൗ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ഏ​താ​വ​ശ്യ​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ടാ​നും സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നു​മാ​യി റാ​പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​രൂ​പീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് പാ​സ് ക്ല​ബ് പ്ര​വ​ത്ത​ക​ർ. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ല​ച​ര​ക്കു സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ലേ​ക്കു എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​നും മ​റ്റു സ​ഹാ​യ​ങ്ങ​ൾ​ക്കും താ​ഴെ ന​ൽ​കി​യി​രി​ക്കു​ന്ന റാ​പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​അം​ഗ​ങ്ങ​ളു​ടെ ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നു ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​നു​സ​രി​ച്ച് ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങാ​തെ വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യ​ണ​മെ​ന്നും ഏ​തു സ​മ​യ​ത്തും എ​ന്തു സ​ഹാ​യ​ങ്ങ​ൾ​ക്കും പാ​സ് ക്ല​ബ് റാ​പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മി​നെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. താ​ഹി​ർ തൊ​ങ്ങ​ത്ത്: 9947070022, പി.​കെ സ​ക്കീ​ർ: 9961622777, ഷം​സു കൊ​ര​ന്പി: 7907157452, സു​ജി​ത്: 9961282742.