മി​നി മാ​ര​ത്ത​ണ്‍ നടത്തി
Saturday, February 29, 2020 12:35 AM IST
കാ​ളി​കാ​വ്:​ ​ആ​രോ​ഗ്യ​മാ​ണ് സ​ന്പ​ത്ത് എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ല​ഹ​രി വി​മു​ക്ത കാ​ളി​കാ​വി​നാ​യി പോ​ലീ​സ് മി​നി മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​സൈ​താ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. കാ​ളി​കാ​വ് മേ​ഖ​ല​യെ പൂ​ർ​ണ​മാ​യും ല​ഹ​രി മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​ളി​കാ​വ് ജ​ന​മൈ​ത്രി പോ​ലീ​സ് വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്. വ്യാ​പ​ക​മാ​യ റെ​യ്ഡു​ക​ളും പ​രി​ശോ​ധ​ന​ക​ൾ​ക്കും പു​റ​മെ​യാ​ണ് മി​നി​മാ​ര​ത്ത​ണ്‍ പോ​ലു​ള്ള ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി​ക​ളും പോ​ലീ​സ് മു​ൻ​കൈ എ​ടു​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മോ​ർ​ണിം​ഗ് വാ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ട്രോ​മാ കെ​യ​ർ വോള​ണ്ടി​യ​ർ​മാ​ർ തു​ട​ങ്ങി മ​റ്റു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് കൊ​ണ്ടാ​ണ് മി​നി​മാ​ര​ത്തണ്‍ സം​ഘ​ടി​പ്പി​ച്ച​ത്. കാ​ളി​കാ​വ് പോ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ജോ​തീ​ന്ദ്ര​കു​മാ​ർ സ​ന്ദേ​ശം ന​ൽ​കി.
മി​നി മാ​ര​ത്തണ്‍ കാ​ളി​കാ​വ് ഉ​ദി​രം​പൊ​യി​ൽ, അ​ന്പ​ല​ക്ക​ട​വ് പേ​വു​ന്ത​റ പു​റ്റ​മ​ണ്ണ വ​ഴി പ്ര​യാ​ണം ചെ​യ്ത് കാ​ളി​കാ​വ് അ​ങ്ങാ​ടി​യി​ൽ സ​മാ​പി​ച്ചു. കാ​ളി​കാ​വ് എ​സ്ഐ സി.​കെ.​നൗ​ഷാ​ദ്, എ​സ്ഐ പി.​അ​ബ്ദു​ൽ ക​രീം, സി​പി​ഒ വി​ന​യ ദാ​സ്, വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​വി​ദ്യ, ശ്രീ​ജ, സേ​ാണി​യ മോ​ൾ, മോ​ണിം​ഗ് വാ​ക്കേ​ഴ്സ് പ്ര​തി​നി​ധി​ക​ളാ​യ സി.​ശ​റ​ഫു​ദ്ദീ​ൻ, എ​റ​ന്പ​ത്ത് ക​രീം, വി.​പി.​മു​ജീ​ബ് റ​ഹ്മാ​ൻ,ട്രോ​മാ​കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​രാ​യ ജ​വാ​ഹ​ർ ബാ​ബു, പി.​അ​യ്യൂ​ബ്, പി.​കെ.​ഗ​ഫൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.