നാ​ടി​ന്‍റെ കു​ട്ടി ശാ​സ്ത്ര​ജ്ഞ​ന് സ്വീ​ക​ര​ണം ന​ൽ​കി
Thursday, February 27, 2020 12:44 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ചെ​ന്നൈ​യി​ൽ ന​ട​ന്ന റോ​ബോ​ട്ടി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്നൊ​വേ​റ്റീ​വ് സൊ​ലൂ​ഷ​ൻ​സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യി യൂ​റോ​പ്പി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച എം.​മു​ഹ​മ്മ​ദ് സ​ൽ​മാ​നു സ്വീ​ക​ര​ണം ന​ല്കി.
പൂ​ക്കോ​ട്ടും​പാ​ടം ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ത​രം വി​ദ്യാ​ർ​ഥി​യാ​ണ് സ​ല്മാ​ൻ സ്കൂ​ളി​ലെ അ​ഡ​ൾ​ട്ട് ടി​ങ്ക​റിം​ഗ് ലാ​ബ് വ​ഴി​യാ​ണ് സ​ൽ​മാ​ൻ പ​രി​ശീ​ല​നം നേ​ടി​യ​ത്.
ക​വ​ള​മു​ക്ക​ട്ട മ​റ്റ​ത്തി​ൽ റ​ഹ്മ​ത്തു​ള്ള-​സാ​ജി​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് സ​ല്മാ​ൻ. സാ​ദി​ക്ക് സ​ഹോ​ദ​ര​നാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്ത് വെ​ച്ച് ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് മു​നീ​ഷ ക​ട​വ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​പ​ഹാ​ര​വും പ്ര​സി​ഡ​ന്‍റ് കൈ​മാ​റി. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജി.​സാ​ബു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഗം​ഗാ​ദേ​വി ശ്രീ​രാ​ഗം, വാ​ർ​ഡം​ഗം പി.​എം.​ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രാ​യ സി​ദ്ദി​ക്ക് ഹ​സ​ൻ, മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.