ജി​ല്ലാ ക​ള​ക്ട​റും സം​ഘ​വും പു​ഞ്ച​ക്കൊ​ല്ലി, അ​ള​യ്ക്ക​ൽ കോ​ള​നി​ക​ൾ സ​ന്ദ​ർ​ശി​ച്ചു
Thursday, February 27, 2020 12:44 AM IST
എ​ട​ക്ക​ര: മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്കും സം​ഘ​വും വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​ക്കൊ​ല്ലി, അ​ള​യ്ക്ക​ൽ കോ​ള​നി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. പ്ര​ള​യ​ദു​ര​ന്ത​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ക​ള​ക്ട​ർ ഈ ​കോ​ള​നി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.
പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ വീ​ടും സ്ഥ​ല​വും മ​റ്റും ന​ഷ്ട​പ്പെ​ട്ട ഭൂ​രി​ഭാ​ഗം ആ​ദി​വാ​സി​ക​ൾ​ക്കും അ​ടി​യ​ന്തി​ര ദു​രി​താ​ശ്വാ​സം പോ​ലും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ള​ക്ട​റു​ടെ സ​ന്ദ​ർ​ശ​നം. അ​ള​യ്ക്ക​ൽ കോ​ള​നി​യി​ലാ​ണ് ക​ള​ക്ട​ർ ആ​ദ്യം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ക​ള​ക്ട​ർ​ക്ക് മു​ൻ​പി​ൽ ആ​ദി​വാ​സി​ക​ൾ ത​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ ബോ​ധി​പ്പി​ച്ചു. പു​ഞ്ച​ക്കൊ​ല്ലി​യി​ലെ ത​ക​ർ​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ട​ൻ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു് ക​ള​ക്ട​ർ പ​റ​ഞ്ഞു. സ​ബ് ക​ള​ക്ട​ർ അ​ഞ്ജു, ജി​ല്ലാ പോ​ലി​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ ക​രീം, നോ​ർ​ത്ത് ഡി​എ​ഫ്ഒ വ​ർ​ക്കാ​ഡ് യോ​ഗേ​ഷ് നീ​ൽ​കാ​ന്ത്, ജി​ല്ലാ സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സ​ർ, വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ക​ള​ക്ട​ർ​ക്കൊ​പ്പം കോ​ള​നി​യി​ലെ​ത്തി​യി​രു​ന്നു.

അ​പേ​ക്ഷ​ ക്ഷ​ണി​ക്കു​ന്നു
മ​ഞ്ചേ​രി: ജി​ല്ല​യി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന പോ​ക്സോ അ​തി​വേ​ഗ കോ​ട​തി​ക​ളി​ലേ​ക്ക് കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് ര​ണ്ട്, കം​പ്യൂ​ട്ട​ർ അ​സി​സ്റ്റ​ന്‍റ്/ എ​ൽ.​ഡി ടൈ​പ്പി​സ്റ്റ്, ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ/ പ്യൂ​ണ്‍ ത​സ്തി​ക​ളി​ലെ താ​ൽ​ക്കാ​ലി​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് അപേക്ഷിക്കാം.
മാ​ർ​ച്ച് മൂ​ന്നി​ന് മു​ന്പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍: 0483 2766377.