ക്വാ​റിസ്ഫോടനം: വീ​ടു​ക​ൾ ത​ക​ർ​ന്നു
Thursday, February 27, 2020 12:44 AM IST
മ​ല​പ്പു​റം: ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ ക​ല്ല് പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ സ്ഫോ​ട​ന​ത്തി​ൽ സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്ക് വി​ള്ള​ലു​ണ്ടാ​യ​താ​യി പ​രാ​തി. മേ​ൽ​മു​റി പാ​ടി​ഞ്ഞാ​റെ​മു​ക്ക് ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​ക്ക് അ​ടു​ത്തു​ള്ള പ​ത്തോ​ളം വീ​ടു​ക​ൾ​ക്ക് സം​ഭ​വ​ത്തി​ൽ വ​ലി​ത തോ​തി​ലു​ള്ള വി​ള്ള​ലു​ണ്ടാ​യി. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11. 30 ഓ​ടെ സം​ഭ​വം ന​ട​ന്ന​ത്.
കൂ​ടാ​തെ 50 ല​ധി​കം വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യും വി​ള്ള​ലു​ണ്ടാ​യി. ഈ ​മേ​ഖ​ല​യി​ൽ ആ​റോ​ളം ക്വാ​റി​ക​ളും ര​ണ്ട് ക്ര​ഷ​ർ യൂ​ണി​റ്റും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഒ​രു കി​ലോ മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള ക്വാ​റി​ക​ൾ സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കെ​ല്ലാം ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ക​യാ​ണ്. ക്വാ​റി​ക​ൾ​ക്കെ​തി​രെ നാ​ട്ടു​കാ​ർ വി​ല്ലേ​ജ്, ജി​യോ​ള​ജി വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. 20 വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​ദേ​ശ​ത്ത് ക്വാ​റി പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​ണ്ട്.
ക്വാ​റി​യി​ൽ നി​ന്ന് പു​റ​ത്ത് വ​രു​ന്ന പൊ​ടി​പ​ട​ല​ങ്ങ​ൾ പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും പ​ല​ത​രം അ​ല​ർ​ജി രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​മാ​കു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.
സം​ഭ​വ​ത്തി​ൽ മ​ല​പ്പു​റം പോ​ലീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ അ​ബ്ദു ഹാ​ജി വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. വി​ഷ​യ​ത്തി​ൽ ജി​ല്ലാ ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.
കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.