ഹെ​ൽ​ത്ത് സ​ബ് സെ​ന്‍റ​റി​ന്‍റെ ശോ​ച്യാ​വ​സ്ഥ: നി​വേ​ദ​നം ന​ൽ​കി
Thursday, February 27, 2020 12:43 AM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ വ​ട​പു​റം പാ​ല​പ​റ​ന്പി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഹെ​ൽ​ത്ത് സ​ബ് സെ​ന്‍റ​റി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ​ക്ക് നി​വേ​ദ​നം ന​ൽ​കി. വാ​ർ​ഡ് മെ​ന്പ​ർ വി.​ടി.​നാ​സ​ർ, സെ​ന്‍റ​ർ ലെ​വ​ൽ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ അ​രീ​ക്കാ​ട് മ​ജീ​ദ്, ക​ണ്‍​വീ​ന​ർ ഹ​ക്കീം, പു​തി​യ​ത്ത് ഇ​ല്ലി​ക്ക​ൽ ബീ​രാ​ൻ, കു​നി​യി​ൽ ജി​ഹാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.
പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്ര​യി​ക്കാ​വു​ന്ന സ​ബ് സെ​ന്‍റ​റാ​ണ്. 1988ൽ ​സ്ഥാ​പി​ച്ച സെ​ന്‍റ​ർ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​ണ്. ചോ​ർ​ന്നൊ​ലി​ക്കു​ന്ന​ത് കാ​ര​ണം വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വിഛേ​ദി​ച്ചി​രി​ക്കു​ന്നു. ചു​റ്റു​മ​തി​ൽ പൊ​ളി​ഞ്ഞു വീ​ഴാ​റാ​യി സ്കൂ​ളി​ൽ പോ​വു​ന്ന കു​ട്ടി​ക​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്നു. വൈ​ദ്യു​തി​യി​ല്ലാ​ത്ത​തു കാ​ര​ണം അ​മ്മ​മാ​രും കു​ഞ്ഞു​ങ്ങ​ളും സെ​ന്‍റ​റി​ലെ സ്റ്റാ​ഫും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.