സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ജീ​പ്പി​ടി​ച്ച് യു​വ​വ്യാ​പാ​രി മ​രി​ച്ചു
Wednesday, February 26, 2020 10:50 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: റോ​ഡ് വ​ശ​ത്ത് മൊ​ബൈ​ലി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ജീ​പ്പി​ടി​ച്ച് യു​വ വ്യാ​പാ​രി മ​രി​ച്ചു. രാ​മ​പു​ര​ത്തെ ആ​ർ.​പി.​എം കൂ​ൾ​ബാ​ർ ഉ​ട​മ ക​ല​ക​പ്പാ​റ സ​ക്കീ​ർ ഹു​സൈ​ൻ (49) നാ​ണ് മ​രി​ച്ച​ത്.

മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​ർ അ​ത്താ​ണി​ക്ക​ലി​ൽ വെ​ച്ച് ഇ​ന്ന​ലെ രാ​വി​ലെ 9.40നാ​ണ് അ​പ​ക​ടം, കൂ​ടെ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന പൂ​ളേ​ൻ കു​ന്ന​ൻ ഖാ​ലി​ദി​ന് നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​സ്ഥ​ല​ത്ത് അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ മു​ൻ മ​ന്ത്രി മ​ഞ്ഞ​ളാ​കു​ഴി അ​ലി എം​എ​ൽ​എ​യു​ടെ വാ​ഹ​ന​ത്തി​ൽ മ​ല​പ്പു​റം സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും, അ​വി​ടെ നി​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ മ​രി​ച്ചു. രാ​മ​പു​രം യൂ​ണി​റ്റ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ്, രാ​മ​പു​രം എ.​എ​ച്ച്എ​ൽ​പി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ്, രാ​മ​പു​രം മ​ഹ​ല്ല് യു​വ കൂ​ട്ടാ​യ്മ അം​ഗം, പൂ​ളേ​ൻ കു​ന്ന​ൻ കു​ള​ന്പ് മ​സ്ജി​ദ് ര​ക്ഷാ​ധി​കാ​രി, തെ​ക്കേ​പ്പു​റം അ​ങ്ക​ണ​വാ​ടി വെ​ൽ​ഫ​യ​ർ സ​മി​തി മെം​ബ​ർ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്, പി​താ​വ്: അ​ബ്ദു​ഹാ​ജി ക​ല​ക​പ്പാ​റ മാ​താ​വ്:​കൊ​ട​പ്പ​ന​ക്ക​ൽ ഉ​മ്മു​കു​ൽ​സു (പ​ന​ങ്ങാ​ങ്ങ​ര) ഭാ​ര്യ: ക​റു​ക​മ​ണ്ണി​ൽ ജ​സ്നീ​ന (ഹാ​ജി​യാ​ർ​പ​ള്ളി മ​ല​പ്പു​റം) മ​ക്ക​ൾ: ശി​ബി​ലി ഹി​ബ (വി​ദ്യാ​ർ​ഥി​നി), ഹി​ദ (വി​ദ്യാ​ർ​ഥി​നി) സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​എം.​എ​ച്ച്.​ഹ​നീ​ഫ (ന​ജ്റാ​ൻ), മു​ജീ​ബ് (ആ​ർ​പി​എം മൊ​ബൈ​ൽ​സ് ഫാ​ൻ​സി, രാ​മ​പു​രം).