മി​ക​ച്ച ഗ്ര​ന്ഥാ​ല​യ​ത്തി​നു​ള്ള അ​വാ​ർ​ഡ്
Wednesday, February 26, 2020 12:26 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ മി​ക​ച്ച നി​ല​യി​ൽ സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ഗ്ര​ന്ഥാ​ല​യ​ത്തി​ന് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ന​ൽ​കു​ന്ന മി​ക​ച്ച ഗ്ര​ന്ഥാ​ല​യ​ത്തി​നു​ള്ള അ​വാ​ർ​ഡി​ന് താ​നാ​ളൂ​രി​ലെ വി.​ആ​ർ.​നാ​യ​നാ​ർ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം അ​ർ​ഹ​ത നേ​ടി. ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ ന​ട​ക്കു​ന്ന രോ​ഗി പ​രി​ച​ര​ണ സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, എ​ല്ലാ ആ​ഴ്ച​ക​ളി​ലും സൗ​ജ​ന്യ ഹോ​മി​യോ ക്ലി​നി​ക്, സൗ​ജ​ന്യ ആ​യു​ർ​വേ​ദ ക്ലി​നി​ക്, മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ത്തു​ന്ന തി​മി​ര ശാ​സ്ത്ര​ക്രി​യാ ക്യാ​ന്പ്, ര​ക്ത സ​മ്മ​ർ​ദം, പ്ര​മേ​ഹ നി​ർ​ണ​യ ക്യാ​ന്പ്, രോ​ഗി സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം, ചി​കി​ത്സ​സ​ഹാ​യ​ങ്ങ​ൾ ന​ൽ​ക​ൽ, മ​ര​ണാ​ന്ത​ര സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​നെ അം​ഗീ​കാ​ര​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​ത്.
തി​രൂ​ർ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​കെ.​ടി.​ജ​ലീ​ലാ​ണ് ഗ്ര​ന്ഥാ​ല​യം ഭാ​ര​വാ​ഹി​ക​ൾ​ക്ക് സാ​ന്ത്വ​ന​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്.