വി​സ ത​ട്ടി​പ്പ് : മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Wednesday, February 26, 2020 12:24 AM IST
മ​ഞ്ചേ​രി : യു​കെ​യി​ൽ ന​ഴ്സിം​ഗ് വി​സ വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ടു​ത്തു മു​ങ്ങി​യെ​ന്ന ര​ണ്ടു കേ​സു​ക​ളി​ൽ പ്ര​തി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. കാ​സ​ർ​ഗോ​ഡ് ചെ​ങ്ങ​ള ക​രി​വേ​ട​കം തു​ണ്ട​ത്തി​ൽ ജോ​ഷി തോ​മ​സി(35)​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. അ​മ​ര​ന്പ​ലം ചു​ള്ളി​യോ​ട് സ്വ​ദേ​ശി​നി​യി​ൽ നി​ന്ന് 3,25,000 രൂ​പ​യും ചു​ങ്ക​ത്ത​റ കു​റ്റി​മു​ണ്ട സ്വ​ദേ​ശി​യി​ൽ നി​ന്നു 3,70,000 രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന കേ​സു​ക​ളി​ലാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. കാ​സ​ർ​ഗോ​ഡ് കാ​ഞ്ഞ​ങ്ങാ​ട് ആ​വി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ജോ​സ് മേ​രി​ദാ​സ് എ​ന്ന ജി​മ്മി (43), മാ​ർ​ഗ​ര​റ്റ് മേ​രി അ​ല​ക്കോ​ക്ക് എ​ന്നി​വ​ര​ട​ക്കം ആ​റു പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്. പ്ര​തി​ക​ൾ​ക്കെ​തി​രേ എ​റ​ണാ​കു​ളം സൗ​ത്ത്, എ​ട​ക്ക​ര, കൂ​ട​ര​ഞ്ഞി, ക​ട്ട​പ്പ​ന, തൃ​ശൂ​ർ, ഇ​ടു​ക്കി തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. പ്ര​ത്യേ​ക വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്.