ഡ​ൽ​ഹി​യി​ലെ അ​ക്ര​മം: അ​ർ​ധ​രാ​ത്രി ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച് എം​എ​സ്എ​ഫ്
Wednesday, February 26, 2020 12:24 AM IST
കൊ​ണ്ടോ​ട്ടി:​ അ​ർ​ധ​രാ​ത്രി റോ​ഡ് ഉ​പ​രോ​ധി​ച്ച് എം​എ​സ്എ​ഫ്, യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​രം. ഡ​ൽ​ഹി​യി​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ന​ട​ക്കു​ന്ന സ​മ​ര​ത്തെ ഇ​ല്ലാ​താ​ക്കാ​ൻ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ർ​എ​സ്എ​സ് ന​ട​ത്തു​ന്ന അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം എം​എ​സ്എ​ഫ് ക​മ്മി​റ്റി​യു​ടെ​യും മു​നി​സി​പ്പ​ൽ യൂ​ത്ത് ലീ​ഗി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ൽ കി​ട​ന്നു സ​മ​രം ചെ​യ്ത​ത്. രാ​ത്രി 1.30 ന് ​തു​ട​ങ്ങി​യ സ​മ​രം ഏ​റെ നീ​ണ്ട​തോ​ടെ കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സപ്പെട്ടു.
ച​ര​ക്കു​ലോ​റി​ക​ളും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡി​ൽ കി​ട​ന്നു. എ​യ​ർ​പോ​ർ​ട്ട് ജം​ഗ്ഷ​ൻ മു​ത​ൽ കൊ​ട്ടു​ക​ര വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് കു​രു​ക്കി​ൽ​പ്പെ​ട്ട​ത്. റോ​ഡി​ൽ കി​ട​ന്ന പ്ര​വ​ർ​ത്ത​ക​രെ അ​നു​ന​യി​പ്പി​ക്കാ​ൻ പോ​ലീ​സ് ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പി​രി​ഞ്ഞു​പോ​കാ​ൻ പ്ര​തി​ഷേ​ധ​ക്കാ​ർ ത​യാ​റാ​യി​ല്ല.
റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്തു കൂ​ടി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​നു​ള്ള പോ​ലീ​സി​ന്‍റെ നീ​ക്ക​വും പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. പു​ല​ർ​ച്ചെ 3.15 ഓ​ടെ സ​മ​ര​ക്കാ​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് നീ​ക്കി.
മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ.​മു​ഹ്യു​ദീ​ൻ അ​ലി, മ​ണ്ഡ​ലം എം​എ​സ്എ​ഫ് പ്ര​സി​ഡ​ന്‍റ് പി.​വി ഫ​ഹീം അ​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​സി ഷെ​രീ​ഫ്, ഇ.​എം റ​ഷീ​ദ്, ആ​സി​ഫ​ലി കൊ​ള​ന്പ​ലം, ശു​ഹൈ​ബ് പു​ത്തൂ​പ്പാ​ടം, ഫാ​രി​സ് ഓ​മാ​നൂ​ർ, സി.​ശം​സു​ദീ​ൻ, ടി.​സി മു​ർ​ഷി​ദ്, ഇ​സ്മാ​യീ​ൽ അ​ന്പാ​ട്ട്, കെ.​മു​സ്ത​ഫ, നൗ​ഷാ​ദ് ഒ​ന്നാം​മൈ​ൽ, ബ​ഷീ​ർ കാ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.