സാ​മ്രാ​ജ്യ​ത്വ വി​രു​ദ്ധ സം​ഗ​മം
Wednesday, February 26, 2020 12:21 AM IST
പൂ​ക്കോ​ട്ടും​പാ​ടം: സാ​മ്രാ​ജ്യ​ത്വ മ​തി​ലു​ക​ൾ ത​ക​ർ​ത്തെ​റി​യു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ഡി​വൈ​എ​ഫ്ഐ നി​ല​ന്പൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ക്കോ​ട്ടും​പാ​ട​ത്ത് സാ​മ്രാ​ജ്യ​ത്വ വി​രു​ദ്ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ട്രം​പി​ന് ഇ​ന്ത്യ​യി​ൽ വി​രു​ന്നൊ​രു​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സാ​മ്രാ​ജ്യ​ത്വ വി​രു​ദ്ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ.​എ​സ് അ​ൻ​വ​ർ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗം ടി. ​അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ള്ളോ​ലി അ​ർ​ജു​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കെ.​എ​സ് അ​ൻ​സാ​ർ, പി.​വി വി​ജീ​ഷ്, പി. ​അ​യ്യൂ​ബ്, കെ. ​വി​ജീ​ഷ്, കെ. ​അ​നീ​ഷ്, പി. ​ഷൈ​നു, കെ.​ടി സു​ധീ​ഷ് , ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ജീ​ഷ് മ​ഞ്ഞ​ളാ​രി , കെ. ​സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.