പോ​ലീ​സി​ന്‍റെ അ​ഴി​മ​തി പു​റ​ത്തു കൊ​ണ്ടു​വ​ര​ണം: പ്ര​വാ​സി കോ​ണ്‍​ഗ്ര​സ്
Wednesday, February 26, 2020 12:21 AM IST
മ​ല​പ്പു​റം : കേ​ര​ളാ പോ​ലീ​സി​ൽ മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ളവരുടെ അറിവോടുകൂ​ടി ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ൾ ന​ട​ത്തു​ന്ന അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു വ​ര​ണ​മെ​ന്നും ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​ര മ​ന്ത്രി സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്നും പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.കേ​ര​ളാ പ്ര​ദേ​ശ് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​എ റ​സാ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ​യ്ക്ക് ജി​ല്ലാ പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളു​ടെ നി​യ​മ​ന ഉ​ത്ത​ര​വ് കൈ​മാ​റി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​ൻ കു​ഞ്ഞാ​വ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ കു​ഞ്ഞു​ഹാ​ജി, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സി.​എം.​എ റ​ഹ്മാ​ൻ,മു​സ്ത​ഫ മ​ന്പാ​ട്, കെ.​ല​ത്തീ​ഫ് ഹാ​ജി, ജെ​യിം​സ് പെ​രി​ന്ത​ൽ​മ​ണ്ണ, കെ.​സു​രേ​ന്ദ്ര​ൻ അ​യ്യ​ങ്ങാ​ട​ൻ, എം.​പി അ​സ​റു​ദീ​ൻ,വി.​എം നാ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സി.​കെ സ​ലാം സ്വാ​ഗ​തം പ​റ​ഞ്ഞു.