കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ച്
Wednesday, February 26, 2020 12:21 AM IST
മ​ല​പ്പു​റം : കെ​ട്ടി​ട നി​കു​തി വ​ർ​ധ​ന​ പി​ൻ​വ​ലി​ക്കു​ക, പ്ര​വാ​സി കാ​ലാ​വ​ധി ഭേ​ദ​ഗ​തി ഉ​പേ​ക്ഷി​ക്കു​ക, കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ടം ഭേ​ദ​ഗ​തി പു​ന:​പ​രി​ശോ​ധി​ക്കു​ക, ലേ​ബ​ർ സെ​സ്, റ​വ​ന്യൂ ടാ​ക്സു​ക​ളി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക, മാ​തൃ​കാ​വാ​ട​ക പ​രി​ഷ്ക​ര​ണ നി​യ​മം ന​ട​പ്പാ​ക്കു​ക, അ​ട​ച്ചി​ട്ട റൂ​മു​ക​ളു​ടെ നി​കു​തി ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉന്നയിച്ച് കേ​ര​ള ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ക​ള​ക്ട​റേ​റ്റ് ധ​ർ​ണ​യും ന​ട​ത്തും.
മാ​ർ​ച്ച് 17ന് ​ന​ട​ത്തു​ന്ന ധ​ർ​ണ​യു​ടെ മു​ന്നോ​ടി​യാ​യി 14,15,16 തി​യ​തി​ക​ളി​ൽ ജി​ല്ല​യി​ൽ ഉ​ട​നീ​ളം വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​യും പൊ​തു​യോ​ഗ​വും ന​ട​ത്തും. മാ​ർ​ച്ച് 24ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി​ക്കും മ​റ്റു ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കും ഭീ​മ ഹ​ര​ജി സ​മ​ർ​പ്പി​ക്കും. പ്ര​സി​ഡ​ന്‍റ് ഇ​ല്ല്യാ​സ് വ​ട​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി.​അ​ല​വി​ക്കു​ട്ടി, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​മം​ഗ​ലം, ട്ര​ഷ​റ​ർ ച​ങ്ങ​രം​കു​ളം മൊ​യ്തു​ണ്ണി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കൊ​ള​ക്കാ​ട​ൻ അ​സീ​സ് പെ​രി​ന്ത​ൽ​മ​ണ്ണ, വ​ണ്ടൂ​ർ ഉ​മ്മ​ർ​ഹാ​ജി, എ​ട​വ​ണ്ണ മു​ഹ​മ്മ​ദ്, സ​ഹ​ദേ​വ​ൻ അ​ങ്ങാ​ടി​പ്പു​റം, കാ​ളി​പ്പാ​ട​ൻ മു​സ്ത​ഫ ഹാ​ജി, വി.​ടി.​റാ​ഫി കാ​ളി​കാ​വ്, എ​ട​പ്പ​റ്റ മു​ഹ​മ്മ​ദ​ലി, പി.​അ​ഹ​മ്മ​ദ്കോ​യ ചോ​ക്കാ​ട്, ചൈ​ത​ന്യ ച​ന്ദ്ര​ൻ, മ​ജീ​ദ് കാ​ര​ക്കു​ന്ന് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.