കെ​എ​ൻ​ജി റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ചു
Tuesday, February 25, 2020 12:22 AM IST
നി​ല​ന്പൂ​ർ: കെ​എ​ൻ​ജി. റോ​ഡി​ൽ വ​ട​പു​റം പാ​ല​ത്തി​ന് സ​മീ​പ​ത്ത് റോ​ഡ് ത​ക​ർ​ന്ന് റോ​ഡി​ന് ന​ടു​വി​ലാ​യി രൂ​പം​കൊ​ണ്ട വ​ലി​യ രീ​തി​യി​ലു​ള്ള കു​ഴി​ക​ൾ അ​ട​ച്ചു. ആം​ബു​ല​ൻ​സു​ക​ൾ അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് റോ​ഡി​ലെ കു​ഴി​ക​ൾ അ​പ​ക​ട ഭീ​ഷ​ണി​യാ​വു​ക​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രോ​മാ​കെ​യ​ർ നി​ല​ന്പൂ​ർ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ കു​ഴി​യ​ട​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യ​ത്.
ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ വി​വ​ര​മ​റി​യി​ച്ച് അ​നു​മ​തി വാ​ങ്ങി​യ​ശേ​ഷം ഞാ​യ​റാ​ഴ്ച രാ​ത്രി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് കു​ഴി​യ​ട​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക​യാ​യി​രു​ന്നു. ലീ​ഡ​ർ നി​യാ​സ് മു​ക്ക​ട്ട​യു​ടെ നേ​തൃ​ത്വ​ത്തി​ലായിരുന്നു കുഴിയടയ്ക്കൽ.