പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച സംഭവം: മ​ണ​ൽ ക​ട​ത്തി​യ കേ​സി​ലെ ഒ​രു പ്ര​തി കൂ​ടി പി​ടി​യി​ൽ
Sunday, February 23, 2020 11:57 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കൊ​ള​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചെ​മ്മ​ല പാ​റ​ക്ക​ട​വി​ൽ മ​ണ​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പോ​ലീ​സിനെ ആക്രമിച്ച് ര​ക്ഷ​പ്പെ​ട്ട കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടി. കൊ​ള​ത്തൂ​ർ കാ​രാ​ട്ടു​പ​റ​ന്പ് സ്വ​ദേ​ശി മു​ണ്ടു​മേ​ൽ സ​ക്കീ​ർ ഹു​സൈ​ൻ (35) ആ​ണ് പി​ടി​യി​ലാ​യ​ത്. ഈ ​കേ​സി​ലെ ര​ണ്ടു പേ​രെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രി​ൽ നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് സ​ക്കീ​ർ ഹു​സൈ​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ ഒ​ന്പ​തി​നു പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. പിന്നീട് മ​ണ​ൽ​ക​ട​ത്തി​നു​പ​യോ​ഗി​ച്ച വാ​ഹ​നം ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് സ​ക്കീ​ർ ഹു​സൈ​നാ​യി​രു​ന്നു​വെ​ന്നു ഇ​ൻ​സ്പെ​ക്ട​ർ മ​ധു അ​റി​യി​ച്ചു . പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ ബൈ​പാ​സി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്നു മ​ഞ്ചേ​രി ജു​ഡീ​ഷൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്ഐ​മാ​രാ​യ സൈ​ത​ല​വി, സി.​പി റെ​ജി​മോ​ൻ, സി​പി​ഒ​മാ​രാ​യ ഷ​റ​ഫു​ദീ​ൻ, മ​നോ​ജ്, സ​ത്താ​ർ, ഷ​ക്കീ​ൽ, ഹോം​ഗാ​ർ​ഡു​മാ​രാ​യ സു​നി​ൽ, ജാ​ഫ​ർ എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.