സ്റ്റേ​ജ് കം ​ക്ലാ​സ്റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, February 23, 2020 11:56 PM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ലാ​കാ​യി​ക സാം​സ്കാ​രി​ക സേ​വ​ന രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ വ​ട്ട​പ്പാ​ടം ന​വ​ത​രം​ഗം ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ നി​ർ​മി​ച്ച ഡി. ​വി​ശ്വ​നാ​ഥ​ൻ ആ​ചാ​രി മാ​സ്റ്റ​ർ സ്മാ​ര​ക സ്റ്റേ​ജ് കം ​ക്ലാ​സ്റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ പ​ത്തി​നു പി.​വി അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​ന്പ​തു പ​തി​റ്റാ​ണ്ടോ​ള​മാ​യി വ​ട്ട​പ്പാ​ടം പാ​യ​ന്പാ​ടം ഗ്രാ​മ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​ക പു​രോ​ഗ​തി​ക്ക് മി​ഴി​വേ​കി നി​ല​കൊ​ള്ളു​ന്ന സ്ഥാ​പ​ന​മാ​ണ് പാ​യ​ന്പാ​ടം ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ.
സ്കൂ​ളി​ന്‍റെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നു പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​കുക എ​ന്ന ല​ക്ഷ്യ​ത്തോ​ടെയാ​ണ് ന​വ​ത​രം​ഗം ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ സ്റ്റേ​ജ് ക്ലാ​സ് റൂം ​നി​ർ​മി​ച്ച​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​ക സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഡി. ​വി​ശ്വ​നാ​ഥ​ൻ ആ​ചാ​രി മാ​സ്റ്റ​റു​ടെ സ്മ​ര​ണാ​ർ​ഥ​മാ​ണ് സ്റ്റേ​ജ് കം ​ക്ലാ​സ് റൂം ​നി​ർ​മി​ച്ച​ത്.