കൊ​റോ​ണ: നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് അ​ഞ്ചു പേ​ർ
Sunday, February 23, 2020 11:56 PM IST
മ​ല​പ്പു​റം: കൊ​റോ​ണ വൈ​റ​സ് മു​ൻ​ക​രു​ത​ലു​ക​ലു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലി​പ്പോ​ൾ പ നി​രീ​ക്ഷ​ണ​ത്തി​ൽ അ​ഞ്ചു പേ​ർ മാ​ത്രം. ഇ​വ​രെ​ല്ലാം വീ​ടു​ക​ളി​ലെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ആ​രു​മി​ല്ല. ജി​ല്ല​യി​ൽ നി​ന്നു പ​രി​ശോ​ധ​ന​ക്ക​യ​ച്ച 50 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ച്ച​തി​ൽ ആ​ർ​ക്കും രോ​ഗ​മി​ല്ലെ​ന്നു ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ അ​റി​യി​ച്ചു.
വൈ​റ​സ് ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട​ണം. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​ള്ള പ്ര​ത്യേ​ക കൗ​ണ്‍​സ​ലിം​ഗ് വി​ദ​ഗ്ധ സം​ഘം തു​ട​രു​ന്നു. വ​കു​പ്പു ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന​വും ന​ട​ന്നു വ​രു​ന്നു. വൈ​റ​സ് ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ആ​രോ​ഗ്യ വ​കു​പ്പ് ആ​വ​ർ​ത്തി​ച്ചു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ കൊ​റോ​ണ പ്ര​തി​രോ​ധ മു​ഖ്യ​സ​മി​തി അ​വ​ലോ​ക​നം ചെ​യ്തു.