ഇ​ടി​വ​ണ്ണ പൊ​തു​കു​ളം ഇ​നി നീ​ന്ത​ൽ​കു​ളമാകും
Sunday, February 23, 2020 11:56 PM IST
നി​ല​ന്പൂ​ർ: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്ന ചാ​ലി​യാ​ർ പാ​റേ​ക്കാ​ട് വാ​ർ​ഡി​ലെ പൊ​തു​കു​ളം ഇ​നി പ​ഞ്ചാ​യ​ത്തി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ നീ​ന്ത​ൽ പ​ഠി​ക്കു​ന്ന​തി​നു​ള്ള നീ​ന്ത​ൽ​കു​ള​മാ​ക്കും. മൂ​ന്ന​ര ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കു​ള​ത്തി​ന്‍റെ നിർമാണം നടത്തുന്നത്.
മോ​ട്ടോ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം വറ്റിക്കുന്ന പ്ര​വൃ​ത്തി​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നു സം​വി​ധാ​നം നി​ല​വി​ലി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്ന ഇ​ടി​വ​ണ്ണ​യി​ലെ കു​ളം നീ​ന്ത​ൽ​കു​ള​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
ഇ​തി​നാ​യി 2019-20 പ​ദ്ധ​തി​യി​ൽ തു​ക​യും നീ​ക്കി​വ​ച്ചു. 26 മീ​റ്റ​ർ നീ​ള​വും 18 മീ​റ്റ​ർ വീ​തി​യു​മു​ള്ള ഈ ​കു​ളം ന​വീ​ക​രി​ച്ച് നീ​ന്ത​ൽ​കു​ള​മാ​കു​ന്ന​തോ​ടെ നീ​ന്ത​ൽ പ​ഠി​ക്കാ​നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​സ്മാ​ൻ, വാ​ർ​ഡം​ഗം പൂ​ക്കോ​ട​ൻ നൗ​ഷാ​ദ്, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.