ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭാ​ശ​യ​മു​ഴ​ക​ൾ നീ​ക്കം ചെ​യ്തു
Saturday, February 22, 2020 10:50 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നാ​ല്പ​തു വ​യ​സു​ള്ള ചെ​ത്ത​ല്ലൂ​ർ സ്വ​ദേ​ശി​നി​യു​ടെ ഗ​ർ​ഭാ​ശ​യ​ത്തി​ലും അ​ണ്ഡാ​ശ​യ​ത്തി​ലു​മാ​യി ര​ണ്ടു മു​ഴ​ക​ൾ നീ​ക്കം ചെ​യ്തു. ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് ഇ​വ നീ​ക്കം ചെ​യ​ത​ത്.

ഒ​ന്ന​ര കി​ലോ​യും ഒ​രു കി​ലോ​യും വീ​ത​മു​ള്ള ര​ണ്ടു മു​ഴ​ക​ളാ​യി​രു​ന്നു ഇ​വ. പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ.​ന​സീ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന​സ്തേ​ഷ്യ ഡോ​ക്ട​ർ​മാ​രാ​യ പി.​എ​ൻ. മീ​ന, ല​ക്ഷ്മി മേ​നോ​ൻ, ഹെ​ഡ് ന​ഴ്സ് കെ. ​ശ്രീ​ദേ​വി​ക്കു​ട്ടി, സ്റ്റാ​ഫ് ന​ഴ്സ് രു​ഗ്മ എ​ന്നി​വ​ർ ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ട​ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് മു​ഴ​ക​ൾ നീ​ക്കം ചെ​യ്ത​ത്. രോ​ഗി സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു. ജീ​വ​ന​ക്കാ​രി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്പോ​ഴും പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ൽ മെ​ച്ച​പ്പെ​ട്ട ചികിത്സ ന​ൽ​കു​ന്ന മെ​ഡി​ക്ക​ൽ ടീ​മി​നെ സൂ​പ്ര​ണ്ട് ഡോ.​ബി​ന്ദു, സ്റ്റാ​ഫ് കൗ​ണ്‍​സി​ൽ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.