വി​കേ​ന്ദ്രീ​കൃ​ത വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ കാ​യി​ക മേ​ഖ​ല​യ്ക്കു പ​രി​ഗ​ണ​ന വേ​ണം: സ്പീ​ക്ക​ർ
Saturday, February 22, 2020 10:44 PM IST
മ​ല​പ്പു​റം: കാ​യി​ക മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ൽ പ്രാ​ദേ​ശി​ക സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ത​ദ്ദേ​ശ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കു ക​ഴി​യ​ണ​മെ​ന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യി​ൽ മു​ന്നി​ട്ടു നി​ൽ​ക്കു​ന്പോ​ഴും കാ​യി​ക രം​ഗ​ത്ത് രാ​ഷ്ട്രം പി​റ​കോ​ട്ടു പോ​കു​ന്ന അ​വ​സ്ഥ പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. മി​ക​ച്ച പ​രി​ശീ​ല​ന​വും ആ​സൂ​ത്ര​ണ​വു​മാ​ണ് ഉ​റ​പ്പാ​ക്ക​പ്പെ​ടേ​ണ്ട​ത്. ഇ​തിന് ത​ദ്ദേ​ശ ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണ്. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ മ​ല​പ്പു​റ​ത്തു സം​ഘ​ടി​പ്പി​ച്ച സ​മ​ഗ്ര കാ​യി​ക വി​ക​സ​ന ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യുകയായിരുന്നു അദ്ദേഹം.

വി​കേ​ന്ദ്രീ​കൃ​ത വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ കാ​യി​ക മേ​ഖ​ല​യ്ക്കും മി​ക​ച്ച പ​രി​ഗ​ണ​ന ന​ൽ​ക​ണം. പ്രാ​ദേ​ശി​ക വി​ക​സ​നം സൂ​ക്ഷ്മ​മാ​യ കാ​യി​ക,സ​ർ​ഗ സാ​ധ്യ​ത​ക​ൾ മ​ന​സി​ലാ​ക്കി​യാ​ക​ണം. ശാ​സ്ത്രീ​യ​മാ​യ ആ​സൂ​ത്ര​ണ​വും ഗു​ണ​നി​ല​വാ​ര​മു​ള്ള പ​രി​ശീ​ല​ന സം​വി​ധാ​ന​ങ്ങ​ളും ഇ​തി​ന​ത്യാ​വ​ശ്യ​മാ​ണ്.

പ്രാ​ദേ​ശി​ക സാ​ധ്യ​ത​ക​ൾ മ​ന​സി​ലാ​ക്കി വി​ക​സ​നം പൂ​ർ​ണ​മാ​ക്കാ​ൻ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ന്നോ​ട്ടു വ​ര​ണം. നാ​ടി​ന്‍റെ പ്രാ​ദേ​ശി​ക സാ​ധ്യ​ത​ക​ൾ ഉ​ൾ​ക്കൊ​ണ്ടു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​കു​ന്പോ​ൾ മാ​ത്ര​മേ വി​ക​സ​നം പൂ​ർ​ണ​മാ​കൂ​ എന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ. അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എ. ​ശ്രീ​കു​മാ​ര്‌, ഉ​പാ​ധ്യ​ക്ഷ​ൻ വി.​പി. അ​നി​ല്‌ ,കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. നാ​സ​ർ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന, ജി​ല്ലാ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

കാ​യി​ക രം​ഗ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പ​രി​ശീ​ല​ന​വും മ​ത്സ​ര​വു​മെ​ന്ന വി​ഷ​യ​ത്തി​ൽ എ​ൽ​എ​ൻ​സി​പി​ഇ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സി.​പി. സു​ധീ​ഷ്, കാ​യി​ക മേ​ഖ​ല​യി​ൽ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ജ​ന​കീ​യാ​സൂ​ത്ര​ണം എ​സ്ആ​ർ​ജി അം​ഗം എ​സ്. ജ​മാ​ൽ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ കാ​യി​ക രം​ഗം, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​വും കാ​യി​ക​ക്ഷ​മ​ത​യും, കാ​യി​ക സം​ഘ​ട​ന​ക​ളു​ടെ വി​ക​സ​ന​വും സം​ഘാ​ട​ന​വും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം ഡോ. ​എ​സ്.​എ​സ്. കൈ​മ​ൾ, ഡോ. ​ജി. ബി​പി​ൻ, എം. ​വേ​ലാ​യു​ധ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളും കാ​യി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും കാ​യി​ക താ​ര​ങ്ങ​ളും പ​ങ്കെ​ടു​ത്തു.സ​മാ​പ​ന ച​ട​ങ്ങി​ൽ ജി​ല്ല​യി​ലെ കാ​യി​ക പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു.