കാ​ർ​ഷി​ക വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ പു​ത്ത​ൻ പ​ദ്ധ​തി​ക​ൾ
Saturday, February 22, 2020 10:44 PM IST
മ​ല​പ്പു​റം: ന​മ്മു​ടെ കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ജീ​വ​നി പോ​ഷ​ക​ത്തോ​ട്ട​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ എ.​കെ നാ​രാ​യ​ണ​ൻ അ​റി​യി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല കാ​ർ​ഷി​ക വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്കൂ​ളു​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജീ​വ​നി പോ​ഷ​ക​ത്തോ​ട്ട​ങ്ങ​ൾ നി​ർ​മി​ക്കും. പൂ ​കൃ​ഷി​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കാ​ൻ ജി​ല്ല​യി​ൽ 76 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കും. വീ​ട്ട​മ്മ​മാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ മി​ക​ച്ച വ​രു​മാ​ന​മു​ണ്ടാ​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ചെ​ല​വി​ന്‍റെ 75 ശ​ത​മാ​നം സ​ബ്സി​ഡി​യാ​യി ല​ഭി​ക്കും. ക​ർ​ഷ​ക​രു​ടെ സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി ഓ​രോ പ​ഞ്ചാ​യ​ത്തി​ലും കൃ​ഷി​പാ​ഠ​ശാ​ല​ക​ൾ സം​ഘ​ടി​പ്പി​ക്കും. കാ​ർ​ഷി​ക വാ​യ്പ​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ എ​ടു​ക്കു​ന്ന​തി​ന് ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ പ്ര​ചാ​ര​ണം ന​ൽ​കും. മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലും കെ​സി​സി വാ​യ്പ​ക​ൾ ല​ഭ്യ​മാ​കും.

കി​സാ​ൻ സ​മ്മാ​ൻ പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ ഇ​തു​വ​രെ 1,90,232 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​താ​യി പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. 136806 പേ​ർ​ക്ക് നാ​ല് ഗ​ഡു​വും ല​ഭി​ച്ചു. 190365 പേ​ർ​ക്ക് ആ​ദ്യ​ഗ​ഡു ല​ഭി​ച്ചി​ട്ടു​ണ്ട്. സാ​മൂ​ഹ്യ​ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് പ്ര​ധാ​ൻ മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കു​ന്ന​തി​നു ത​ട​സ​മി​ല്ലെ​ന്നും ഇ​തൊ​രു പെ​ൻ​ഷ​ൻ പ​ദ്ധ​തി​യ​ല്ലെ​ന്നും പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ വി​ശ​ദീ​ക​രി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, മൃ​ഗ​സം​ര​ക്ഷ​ണം, ജ​ല​സേ​ച​നം എ​ന്നീ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.