സെ​ൻ​സ​സ്: ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ദ്വി​ദി​ന പ​രി​ശീ​ല​നം
Saturday, February 22, 2020 10:42 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ സെ​ൻ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ര​ണ്ടു ദി​വ​സ​ത്തെ പ​രി​ശീ​ല​നം 25, 26 തി​യ​തി​ക​ളി​ൽ മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് സ​മ്മേ​ള​ന ഹാ​ളി​ൽ ന​ട​ക്കും. ജി​ല്ലാ സെ​ൻ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ, മു​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​ർ തു​ട​ങ്ങി​യ ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​ർ, സെ​ൻ​സ​സ് ക്ലാ​ർ​ക്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
സെ​ൻ​സ​സി​ന്‍റെ ഒ​ന്നാം​ഘ​ട്ടം വീ​ടു പ​ട്ടി​ക ത​യാ​റാ​ക്ക​ലും വീ​ടു​ക​ളു​ടെ സെ​ൻ​സ​സും ആ​ണ്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ വീ​ടു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നോ​ടൊ​പ്പം ആ​വാ​സ സ്ഥി​തി, പ്രാ​ഥ​മി​ക സൗ​ക​ര്യ​മ​ങ്ങ​ളു​ടെ ല​ഭ്യ​ത, പാ​ർ​പ്പി​ട ദൗ​ർ​ല​ഭ്യം എ​ന്നി​വ വി​ല​യി​രു​ത്തു​വാ​ൻ വേ​ണ്ടി കു​ടും​ബ​ത്തി​ന് ല​ഭ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളും കു​ടും​ബ​ത്തി​ന് കൈ​വ​ശ​മു​ള്ള സാ​മ​ഗ്രി​ക​ളെ സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 31 ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യിരി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ മൊ​ബൈ​ൽ ആ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക.
സെ​ൻ​സ​സി​ന്‍റെ ത​ത്സ​മ​യ പു​രോ​ഗ​തി നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി വെ​ബ് പോ​ർ​ട്ട​ലും ഉ​പ​യോ​ഗി​ക്കും.