എം​ഇ​എ കോ​ള​ജി​ൽ ശി​ൽപ്പശാ​ല
Saturday, February 22, 2020 12:19 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ : എം​ഇ​എ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നൂ​ത​ന പ്രോ​ഗ്രാ​മി​ംഗ് ലാം​ഗ്വേ​ജ് ആ​യ പൈ​ത്ത​ണ്‍ ശിൽപ്പശാ​ല സം​ഘ​ടി​പ്പി​ച്ചു. കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​വും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഈ ​പ​രി​പാ​ടി​യി​ൽ നൗ​ഫ​ൽ ഇ​ബ്രാ​ഹിം ക്ലാ​സു​ക​ൾ ന​യി​ച്ചു. ഐ​സി​ഫോ​സ് ന​ട​ത്തി​യ ​ശി​ല്പ​ശാ​ല​യി​ൽ ഡോ.​അ​ബ്ദു​ൽ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഐ.​സി.​ഫോ​സ് കോ​ളജ് കോ​ർ​ഡി​നേ​റ്റ​ർ ഡോ.​രാ​ജി ആ​ശം​സ അ​റി​യി​ച്ചു.​വി​ദ്യാ​ർ​ഥി​ക​ളാ​യ ഫ​വാ​ദും സ്വാ​ഗ​ത​വും സൂ​സ​ന്ന ജോ​ർ​ജ​് ന​ന്ദി​യും പ​റ​ഞ്ഞു. നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.