ശി​വ​രാ​ത്രി മ​ഹോ​ത്സ​വം
Saturday, February 22, 2020 12:16 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കു​ത്ത് ശ്രീ ​തൃ​പു​രാ​ന്ത​ക ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ശി​വ​രാ​ത്രി മ​ഹോ​ത്സ​വം ആ​ഘോ​ഷി​ച്ചു. രാ​വി​ലെ അ​ഞ്ചി​ന് നി​ർ​മാ​ല്യ ദ​ർ​ശ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് മ​ഹാ​ഗ​ണ​പ​തി ഹോ​മം, ഉ​ഷ​പൂ​ജ, ന​വ​ഗ്ര​ഹ​പൂ​ജ എ​ന്നി​വ ന​ട​ന്നു. രു​ദ്രാ​ഭി​ഷേ​കം, രു​ദ്ര പാ​രാ​യ​ണം, ച​തു​ർ​വേ​ദ പാ​രാ​യ​ണം എ​ന്നി​വ​ക്ക് ശേ​ഷം ഉ​ച്ച​ക്ക് ന​ട​ന്ന പ്ര​സാ​ദ ഉൗ​ട്ടി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. വൈ​കി​ട്ട് നി​റ​മാ​ല ചാ​ർ​ത്ത​ൽ, സ​ഹ​സ്ര​ദീ​പം തെ​ളി​യി​ക്ക​ൽ, ദീ​പാ​രാ​ധ​ന എ​ന്നി​വ​ക്ക് ശേ​ഷം നി​ല​ന്പൂ​ർ ഈ​ശ്വ​രീ​യ വി​ശ്വ​വി​ദ്യാ​ല​യ​ത്തി​ലെ ബ്ര​ഹ്മ​കു​മാ​രീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശി​വ​രാ​ത്രി മ​ഹാ​ത്മ്യ​അ​വ​ത​ര​ണ​വും ന​ട​ന്നു.
രാ​ത്രി എ​ട്ട​ര മു​ത​ൽ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ശി​വ​കു​മാ​ർ ച​ട​ങ്ങു​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി.​പി.​രാ​ജ​ൻ, സി.​കെ.​രാ​ജ​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.