അൽഷിഫയിൽ ന​ഴ്സിം​ഗ് വി​ദ്യാ​രം​ഭ​ം
Saturday, February 22, 2020 12:14 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ൽ​ശി​ഫാ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലെ 18-ാമ​ത് ബി​എ​സ്‌​സി ന​ഴ്സിം​ഗ് ബാ​ച്ചി​ന്‍റെ ന​ഴ്സിം​ഗ് വി​ദ്യാ​രം​ഭം ന​ട​ത്തി. 60 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​ബാ​ച്ചി​ലു​ള്ള​ത്. ബി​രു​ദ ദാ​ന ച​ട​ങ്ങി​ൽ കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ലു​ള്ള അ​ൽ​ശി​ഫ കോ​ളേ​ജ് ഓ​ഫ് ന​ഴ്സിം​ഗി​ൽ നി​ന്നും 2018-19 വ​ർ​ഷ​ത്തി​ൽ പ​ഠ​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ എം​എ​സ്‌​സി ന​ഴ്സിം​ഗ്, പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ന​ഴ്സിം​ഗ്, ബി​എ​സ്‌​സി ന​ഴ്സിം​ഗ് കോ​ഴ്സു​ക​ളി​ലെ 80-ഓ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബി​രു​ദം സ്വീ​ക​രി​ച്ച​ത്. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള മു​ൻ​നി​ര ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ഉ​റ​പ്പാ​യി​ട്ടു​ണ്ട്. ഷി​ഫാ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വെ​ച്ചു ന​ട​ന്ന ച​ട​ങ്ങ് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​ഫാ മെ​ഡി​കെ​യ​ർ ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഡോ.​പി.​ഉ​ണ്ണീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി കെ.​ടി.​അ​ബ്ദു​ൾ റ​സാ​ഖ്, ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് പി.​ഹം​സ, ട്ര​ഷ​റ​ർ പി.​കെ.​മു​ഹ​മ്മ​ദ് ഹാ​ജി, അ​ക്കാ​ഡ​മി​ക് മെ​ന്‍റ​ർ ഡോ.​ഫൗ​സി​യ യ​ഹി​യ, പ്രി​ൻ​സി​പ്പ​ൽ ഡോ.​തി​ല​ക​വ​തി, ഡോ.​ഷെ​ർ​ലി പ്ര​കാ​ശ്, ജ​ന​റ​ൽ മാ​നേ​ജ​ർ പി.​സു​ഹൈ​ൽ ഹം​സ, കിം​സ് അ​ൽ​ഷി​ഫ ന​ഴ്സി​ങ് ഓ​ഫീ​സ​ർ ഡോ.​ശു​ഭ സൂ​ര്യ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​നി നീ​രു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.