കരുവാരക്കുണ്ട് തി​രു​കു​ടും​ബ ഫൊ​റോ​നാ ദേവാലയ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Saturday, February 22, 2020 12:14 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് തി​രു​കു​ടും​ബ ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​കു​ടും​ബ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഫൊ​റോ​നാ വി​കാ​രി ഫാ.​മാ​ത്യു പെ​രു​വേ​ലി കൊ​ടി​യേ​റ്റു ക​ർ​മം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ഫാ.​ജ​സ്റ്റി​ൻ (പൊ​ൻ​പാ​റ പ​ള്ളി വി​കാ​രി) കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ ഇ​ന്ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബ്ബാ​ന, വൈ​കു​ന്നേ​രം 3.30ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. അ​ഞ്ചി​ന് അ​ർ​പ്പി​ക്കു​ന്ന ആ​ലോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബ്ബാ​ന​ക്കും മ​റ്റു തി​രു​ക​ർ​മ​ങ്ങ​ൾ​ക്കും ഫാ.​ജോ​സ​ഫ് പാ​ല​ക്കാ​ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഏ​ഴി​ന് മ​രു​തു​ങ്ക​ൽ ടൗ​ണ്‍ ക​പ്പേ​ള​യി​ലേ​ക്ക് ന​ഗ​ര​പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും. 8.30ന് ​ബാ​ന്‍റ് മേ​ള മ​ത്സ​രം, തു​ട​ർ​ന്ന് ബൈ​ബി​ൾ നാ​ട​കം. നാ​ളെ രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബ്ബാ​ന, 9.30ന് ​അ​ർ​പ്പി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബ്ബാ​ന​ക്ക് ഫാ.​ജോ​സ​ഫ് വ​ട​ക്കേ​ൽ (മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ താ​മ​ര​ശേ​രി രൂ​പ​ത) നേ​തൃ​ത്വം ന​ൽ​കും. 11.30ന് ​കു​രി​ശ​ടി​ചു​റ്റി സ​മാ​പ​ന​പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കു​മെ​ന്ന് വി​കാ​രി ഫാ.​മാ​ത്യു പെ​രു​വേ​ലി അ​റി​യി​ച്ചു.