ചി​ക്ക​ൻ​പോ​ക്സ്: ജാ​ഗ്ര​ത പാ​ലി​ക്ക​ണം
Friday, February 21, 2020 2:25 AM IST
മ​ല​പ്പു​റം: ചി​ക്ക​ൻ​പോ​ക്സ്, ചെ​ങ്ക​ണ്ണ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. രോ​ഗം സ​ങ്കീ​ർ​ണ​മാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. രോ​ഗി തു​മ്മു​ന്പോ​ഴും ചു​മ​യ്ക്കു​ന്പോ​ഴു​മാ​ണ് രോ​ഗാ​ണു​ക്ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

ചു​മ​യ്ക്കു​ന്പോ​ൾ രോ​ഗി​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്പോ​ഴും വൈ​റ​സു​ക​ൾ മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ്ര​വേ​ശി​ച്ച് രോ​ഗ​ബാ​ധ​യു​ണ്ടാ​കാം. വാ​യും മൂ​ക്കും തൂ​വാ​ല​കൊ​ണ്ട് പൊ​ത്തി​പ്പി​ടി​ക്കു​ക. കൈ​ക​ൾ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കു​ക, രോ​ഗി ഉ​പ​യോ​ഗി​ച്ച പാ​ത്രം, വ​സ്ത്രം തു​ട​ങ്ങി​യ​വ അ​ണു​വി​മു​ക്ത​മാ​ക്കു​ക. രോ​ഗി​ക്ക് വാ​യു സ​ഞ്ചാ​ര​മു​ള്ള മു​റി ന​ൽ​കു​ക, മ​രു​ന്നി​നൊ​പ്പം പൂ​ർ​ണ വി​ശ്ര​മം, പോ​ഷാ​കാ​ഹാ​ര​വും പ​ഴ​ങ്ങ​ളും, വെ​ള്ള​വും ന​ൽ​കു​ക. സ്കൂ​ളു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​കു​ന്ന കു​ട്ടി​ക​ൾ അ​സു​ഖം മാ​റി എ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം മാ​ത്രം സ്കൂ​ളു​ക​ളി​ൽ പോ​വു​ക. പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്ക് രോ​ഗ​ങ്ങ​ൾ പി​ടി​പ്പെ​ടാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​തി​നാ​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.