ക​രു​ത​ൽ സ്പ​ർ​ശം ര​ക്ഷാ​ക​ർ​തൃ ക്ലാ​സ്
Friday, February 21, 2020 2:24 AM IST
മ​ങ്ക​ട: സ​ർ​ക്കാ​ർ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ സൈ​ക്കോ - സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​രു​ത​ൽ സ്പ​ർ​ശം ര​ക്ഷാ​ക​ർ​തൃ​ത്വ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. കൈ​കോ​ർ​ക്കാം കു​ട്ടി​ക​ൾ​ക്കാ​യി എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ സ്കൂ​ളി​ലെ എ​ട്ട്, ഒ​ന്പ​ത് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഉ​പ​പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടി.​കെ.​ഇ​ബ്രാ​ഹിം നി​ർ​വ​ഹി​ച്ചു.

ഉ​ത്ത​ര​വാ​ദി​ത്വ പൂ​ർ​ണ​മാ​യ ര​ക്ഷാ​ക​ർ​തൃ​ത്വം കു​ട്ടി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. സ്കൂ​ൾ സൈ​ക്കോ സോ​ഷ്യ​ൽ കൗ​ണ്‍​സി​ല​ർ പി.​ഷം​ന വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന്ന്ധ​കൗ​മാ​ര​കാ​ല​ഘ​ട്ട​വും ര​ക്ഷ​ക​ർ​തൃ​ത്വ​വും എ​ന്ന വി​ഷ​യം അ​ധ്യാ​പ​ക​ൻ പി.​പി.​ഷാ​ന​വാ​സ് അ​വ​ത​രി​പ്പി​ച്ചു. അ​ധ്യാ​പ​ക​രാ​യ ടി.​രാ​ധാ​കൃ​ഷ്ണ​ൻ, പി. ​ജി​ജു, കെ.​ടി.​മു​ഹ്സി​ന, എം.​ന​ജ്ന, കെ.​പി.​കൃ​ഷ്ണ​പ്ര​സാ​ദ്, പി.​പി.​സ​ജ​ൻ​ദാ​സ്, കെ.​ആ​ർ രാ​ജീ​വ്, വി.​എ​സ്.​ശ​ര​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.