സ്കൂ​ളി​ൽ മോ​ശം ഉ​ച്ച​ഭ​ക്ഷ​ണം; ഭ​ക്ഷ്യ​ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Friday, February 21, 2020 2:24 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മോ​ശം ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​തി​നു സ്കൂ​ളി​നെ​തി​രെ സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ അം​ഗം വി. ​ര​മേ​ശ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​ന്ന​ലെ ചേ​ർ​ന്ന സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ യോ​ഗ​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​ർ, അ​സി​സ്റ്റ​ന്‍റ് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ലെ ഉ​ച്ച​ഭ​ക്ഷ​ണ ചു​മ​ത​ല​യു​ള്ള ഓ​ഫീ​സ​ർ, അ​സി​സ്റ്റ​ന്‍റ് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ പേ​രി​ൽ സ്വ​മേ​ധേ​യാ കേ​സെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. എ​ഇ​ഒ ഓ​ഫീ​സി​ലെ ഉ​ച്ച​ഭ​ക്ഷ​ണ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നൊ​പ്പം വി.​ര​മേ​ശ​ൻ ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്നു​വെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.