കാ​പ്പ​ചു​മ​ത്തി യു​വാ​വി​നെ ജ​യി​ലി​ല​ട​ച്ചു
Friday, February 21, 2020 2:24 AM IST
മ​ഞ്ചേ​രി : പോ​ക്സോ, ക​ഞ്ചാ​വ് തു​ട​ങ്ങി വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ചു. വ​ള്ളു​വ​ന്പ്രം പു​ല്ലാ​ര മൂ​ച്ചി​ക്ക​ൽ കൊ​ണ്ടോ​ട്ടി​പ്പ​റ​ന്പ​ൻ ഇ​മ്മി​ണി​ക്ക​ര റി​യാ​സ് ബാ​ബു എ​ന്ന പ​ല്ലി ബാ​ബു (35)വി​നെ​യാ​ണ് മ​ഞ്ചേ​രി സി​ഐ സി. ​അ​ല​വി അ​റ​സ്റ്റ് ചെ​യ്ത​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ പ്ര​ത്യേ​ക ഉ​ത്ത​ര​വ് പ്ര​കാ​രം കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക​യ​ച്ചു.